
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ചക്കപ്പഴങ്ങളും, ചക്ക വിഭവങ്ങളുമായി അനന്തപുരി ചക്ക മഹോത്സവം പുത്തരിക്കണ്ടം മൈതാനിയിൽ തുടങ്ങി. കോർപറേഷൻ ഡെപ്യൂട്ടി മേയർ പി. കെ രാജു ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസവും രാവിലെ 11മുതൽ രാത്രി 9 വരെയാണ് പ്രദർശനം. കാണിക്കൾക്കായി തിങ്കളാഴ്ച വൈകിട്ട് നാല് മുതൽ ചക്കപ്പഴം തീറ്റ മത്സരം സംഘടിപ്പിച്ചിരിക്കുന്നു.






