
വ്യാപക മഴയിൽ നിലമേൽ, മാങ്കോട് പ്രദേശങ്ങളിലെ വീടുകൾക്ക് നാശനഷ്ടം.
രണ്ട് ദിവസമായി തോരാതെ പെയ്യുന്ന മഴയിൽ വ്യാപക മഴയിൽ നിലമേൽ, മാങ്കോട് പ്രദേശങ്ങളിലെ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു.മാങ്കോട് സൂരജ് ഭവനിൽ പവനകുമാറിന്റെ വീടിന് മുകളിൽ മരം വീണ് വീട് ഭാഗികമായി നശിച്ചു.

നിലമേൽ ഇന്നുണ്ടായ കാറ്റിലും മഴയിലും രാധാമണി എച്ച്. കിഴക്കുംകര വീട് കൈതോട് എന്ന ആളുടെ വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു.

മാങ്കോട്, മന്ദിരം കുന്ന് JS ഭവനിൽ ഷീജയുടെ വീടിന്റെ പിൻ ഭാഗത്ത് മണ്ണിടിച്ചിൽ ഉണ്ടായി.

കഴിഞ്ഞ ദിവസം ഉണ്ടായ മഴയിൽ കുമ്മിൾ വില്ലേജിൽ ഈയ്യക്കോട്, തോട്ടിൻകര പുത്തൻ വീട്ടിൽ ചന്ദ്രിക എന്നയാളുടെ വീടിന്റെ മേൽക്കൂര ഒരു ഭാഗം തകർന്നു.ചടയമംഗലം പൂങ്കോട് ചരുവിള വീട്ടിൽ ഭാനുമതിയുടെ മൺകട്ട കെട്ടിയ വീട് ഭാഗികമായി തകർന്നു.

ചടയമംഗലം പൂങ്കോട് ചരുവിള വീട്ടിൽ ഭാനുമതിയുടെ മൺകട്ട കെട്ടിയ വീട് ഭാഗികമായി തകർന്നു.
കൊട്ടാരക്കര താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്.







