
കടയ്ക്കൽ ടൗൺ എൽ പി എസി ന് MLA ഫണ്ടിൽ നിന്നും ലഭിച്ച 85 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 07-07-2023 രാവിലെ 9.30 ന് സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് മൃഗ സംരക്ഷണ, ക്ഷീര വികസന മന്ത്രി ജെ ചിഞ്ചു റാണി നിർവ്വഹിച്ചു.

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ അധ്യക്ഷനായിരുന്നു, സ്കൂൾ പി റ്റി എ പ്രസിഡന്റ് ആർ ബാബുരാജൻ പിള്ള സ്വാഗതം പറഞ്ഞു,

വീശിഷ്ടാഥിയായി മുൻ എം എൽ എ മുല്ലക്കര രത്നാകരൻ പങ്കെടുത്തു.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ശ്രീജ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ വേണുകുമാരൻ നായർ,കടയിൽ സലിം കെ എം മാധുരി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിൻ കടയ്ക്കൽ,

മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ എസ് ബിജു വാർഡ് മെമ്പർമാരായ എ ശ്യാമ, പ്രീതൻ ഗോപി, ആർ സി സുരേഷ്, സുഷമ, ലൗലി സി ആർ എ ശ്യാമ,

വി സുബ്ബലാൽ, എ താജ്ജുദ്ദീൻ, ആർ ഷാജിഎന്നിവർ പങ്കെടുത്തു സ്കൂൾ HM ജി എസ് ഗീതാകുമാരി നന്ദി പറഞ്ഞു.

2020-21 കാലയളവിൽ എം എൽ എ ആയിരുന്ന മുല്ലക്കര രത്നാകരനായിരുന്നു ഇതിനുള്ള ഫണ്ട് അനുവദിച്ചത്.

മണ്ഡലത്തിലെ വിവിധ സ്‌കൂളുകൾക്ക് ഭൗതിക സാഹചര്യം ഒരുക്കാൻ കോടി കണക്കിന് രൂപ സഹായം നൽകിയതായി മന്ത്രി അറിയിച്ചു.

ഹയർ സെക്കൻഡറി സ്‌കൂളുകൾക്ക് 5 കോടിയും, ഹൈസ്‌കൂളുകൾക്ക് 4 കോടി രൂപ വീതവും, യു പി സ്‌കൂളുകൾക്ക് 3 കോടി രൂപ വീതവും, എൽ പി സ്‌കൂളുകൾക്ക് 1 കോടി രൂപ വീതവും അനുവദിച്ചു നൽകി.

പുതിയ കെട്ടിടം സമയ ബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
റിപ്പോർട്ട്
സുജീഷ് ലാൽ കടയ്ക്കൽ









