
മങ്കാട് വായനശാലയുടെയും പുനലൂർ ശങ്കേഴ്സ് കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയ നിർണയവും മങ്കാട് UPS സ്കൂളിൽ വെച്ച് നടന്നു.
ഇരുന്നൂറോളം ആൾകാർ പങ്കെടുത്ത ക്യാമ്പ് ചടയമംഗലം ബ്ലോക്ക്‌പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.
വായനശാല സെക്രട്ടറി ശ്രീ ഡി അജയൻ, പ്രസിഡന്റ് എസ് മുരളി, വാർഡ് മെമ്പർ ശ്രീ എ എം ഇർഷാദ്, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു








