
സാംസ്‌ക്കാരിക വകുപ്പിന്റെ “സമം” പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി “’സ്ത്രീ സമത്വത്തിനായി സാംസ്‌കാരിക മുന്നേറ്റം” എന്ന വിഷയത്തിൽ ഷോർട്ട് വീഡിയോ/ റീൽസ് മത്സരം കെ.എഫ്.ഡി.സി സംഘടിപ്പിക്കുന്നു. ഷോർട്ട് വീഡിയോയ്ക്ക് ഒരു ലക്ഷം രൂപയും റീൽസിന് 50,000 രൂപയുമാണ് ഒന്നാം സമ്മാനം. രണ്ട് വിഭാഗത്തിലും മികച്ച 5 വീഡിയോകൾക്ക് 10,000 രൂപ വീതമുള്ള സമ്മാനങ്ങളും നൽകും. മത്സരത്തിൽ പങ്കെടുക്കുന്നതിന് ആഗസ്റ്റ് 11 ന് വൈകിട്ട് 5 നകം MP4/MOV ഫോർമാറ്റിൽ, 1080p Full HD യിൽ തയ്യാറാക്കിയ പരമാവധി 3 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് വീഡിയോ/ പരമാവധി 1 മിനിറ്റ് ദൈർഘ്യമുള്ള റീൽസ് [email protected] ലേക്ക് അയയ്ക്കണം.








