
DYFI ആൽത്തറമൂട് യുണിറ്റ് പ്രതിഭാ സംഗമം 2023 ജൂൺ 2 ഞായറാഴ്ച 5 മണിയ്ക്ക് ഡി വൈ എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എം ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ആൽത്തറമൂട് മേഖലയിൽ ഇക്കഴിഞ്ഞ SSLC, PLUS 2,പരീക്ഷകളിലും, സ്കൂൾ, യൂണിവേഴ്സിറ്റി സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർക്കും, കായിക മേഖലയിൽ നാടിന് അഭിമാനമായ പ്രതിഭകളെയും ആദരിച്ചു.

ആൽത്തറമൂട് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ dyfi ആൽത്തറമൂട് യുണിറ്റ് പ്രസിഡന്റ് എം വിശാഖ് അധ്യക്ഷനായിരുന്നു സെക്രട്ടറി അഡ്വ രാഹുൽ കൃഷ്ണൻ സ്വാഗതം പറഞ്ഞു.

+2 അവാർഡ് ദാനം കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ നിർവ്വഹിച്ചു. SSLC അവാർഡ് ദാനം CPI (M) എൽ സി സെക്രട്ടറി സി ദീപു നിർവ്വഹിച്ചു

,കലോത്സവ വിജയികളെ ആദരിക്കൽ CPI M ഏരിയ കമ്മീറ്റി അംഗം ആർ എസ് ബിജു നിർവ്വഹിച്ചു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആൽത്തറമൂട് വാർഡ് മെമ്പർ ജെ എം മർഫി ആദരിച്ചു.

ആൽത്തറമൂട് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ dyfi ആൽത്തറമൂട് യുണിറ്റ് പ്രസിഡന്റ് എം വിശാഖ് അധ്യക്ഷനായിരുന്നു സെക്രട്ടറി അഡ്വ രാഹുൽ കൃഷ്ണൻ സ്വാഗതം പറഞ്ഞു.

ചടങ്ങിൽ വാർഡ് മെമ്പർ ജെ എം മർഫി, ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം അനന്തലക്ഷ്മി, DYFI ബ്ലോക്ക് ട്രഷറർ ആർ ദീപു, ജ്യോത്സ്ന സുന്ദരേശൻ,

വിഷ്ണുലാൽ, വിശാഖ് എസ്, അഭിമന്യു, വിഷ്ണു എസ് കുമാർ, എസ് ദീപു, എ ആദർശ്, ശ്യാമള സോമരാജൻ, ഗോപീകൃഷ്ണൻ ,വിദ്യാർഥികൾ നാട്ടുകാർ എന്നിവർ പങ്കെടുത്തു.






