
സംസ്ഥാനത്തെ ശാരീരിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷി വിഭാഗക്കാർക്ക് നിബന്ധനകൾക്ക് വിധേയമായി ഇലക്ട്രിക് വീൽ ചെയർ വാങ്ങി നൽകാൻ വ്യക്തമായ സർക്കാർ ഉത്തരവ് ഉണ്ടായിട്ടും സംസ്ഥാനത്തെ ഭൂരിഭാഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും താത്പര്യം കാണിക്കുന്നില്ലെന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഉത്തരവ് പാലിക്കണമെന്നും പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്നും സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്ക് ശുപാർശ ഉത്തരവ് നൽകി.






