കേരളത്തിൻ്റെ സാമ്പത്തിക വികസനത്തിൻ്റെ അടിത്തറ സഹകരണ മേഖലയെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. തുടയന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ 27 മത് പ്രതിഭോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി പുത്തൻ സാമ്പത്തിക നയങ്ങൾക്ക് ബദലായി കേരളം വളർത്തിക്കൊണ്ടു വന്ന സാമ്പത്തിക നയമാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനമെന്നും കേരളത്തിൻ്റെ വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ ഇന്ന് സഹകരണ പ്രസ്ഥാനം ഏറെ സ്വാധീനം ചെലുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എസ്എസ്എൽസി, പ്ലസ് ടൂ, ഡിഗ്രീ തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.

യോഗത്തിന് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജെ.സി.അനിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് അഡ്വ.ബി ആർ അജിരാജ് സ്വാഗതമാശംസിച്ചു. ഇട്ടിവ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി അമൃത, CARD ബാങ്ക് കൊട്ടാരക്കര പ്രസിഡൻ്റ് കൊല്ലായിൽ സുരേഷ്, ഇട്ടിവ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബി ഗിരിജമ്മ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജി.ദിനേശ്കുമാർ , ഗ്രാമ പഞ്ചായത്ത് അംഗം ബി എസ് ബീന,

കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ ജോയിൻ്റ് സെക്രട്ടറി പ്രൊ. ബി ശിവദാസൻ പിള്ള, അസിസ്റ്റൻ്റ് രജിസ്ട്രാർ എൻ.പി വിനോദ്കുമാർ, എൻസിപി സംസ്ഥാന സെക്രട്ടറി ആർ കെ ശശിധരൻ പിള്ള, സി പി ഐ തുടയന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ജി ഹരിലാൽ, സിപിഎം തുടയന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി മുരളീധൻപിള്ള, കോൺഗ്രസ്സ് തുടയന്നൂർ മണ്ഡലം പ്രസിഡൻ്റ് ജോബി കാട്ടാമ്പള്ളി,

കെസിഇസി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി എസ് പ്രിജിലാൽ, കെസിഇയു ഏരിയ സെക്രട്ടറി വി അജയകുമാർ, ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു