
കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനിയും, കേരള സംസ്ഥാന കശുവണ്ടി വികസന ഏജൻസിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന “പണം കായ്ക്കും കശുമാവ്, തൊഴിലേകും കശുവണ്ടി” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത കർഷകർക്ക് അത്യുത്പാദന ശേഷിയുള്ള ഗ്രാഫ്റ്റ് തൈകൾ സൗജന്യമായി വിതരണം ചെയ്യുന്നു.2023 ജൂലൈ 18 രാവിലെ 10.30 ന് ചിങ്ങേലിയിൽ വച്ച് നടക്കുന്ന വിതരണോദ്‌ഘാടനം കുമ്മിൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ മധു ഉദ്ഘാടനം ചെയ്യും.KFPC ചെയർമാൻ ജെ സി അനിൽ, CARD ബാങ്ക് പ്രസിഡന്റ് കൊല്ലായിൽ സുരേഷ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എസ് സുധിൻ എന്നിവർ പങ്കെടുക്കും.

അന്വഷണങ്ങൾക്ക് വിളിക്കേണ്ട നമ്പർ
9846349853,8086683453
ചടയമംഗലം ബ്ലോക്കിലെ കർഷകരുടെ ഒരു കൂട്ടായ്മയാണ് KFPC, കാർഷിക ഉത്പാദനം വർധിപ്പിക്കാനുള്ള പദ്ധതികൾ ഏറ്റെടുക്കുക, കാർഷിക സേവന കേന്ദ്രങ്ങൾ സ്ഥാപിക്കുക, മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണം,

വിപനം, കയറ്റുമതി ഇവ പ്രോത്സാഹിപ്പിക്കുക, ഹൈബ്രിഡ് വിത്തുകൾ, തൈകൾ എന്നിവ കർഷകർക്ക് നൽകുക, വിവിധ സർക്കാർ – സർക്കാരിതര സ്ഥാപനങ്ങളുടെ സേവനങ്ങൾ കൃഷിക്കാർക്ക് നേരിട്ടെത്തിയ്ക്കുക എന്നിവയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യങ്ങൾ.







