സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർക്കാർ ഫൈൻ ആർട്സ് കോളജുകളിലെ (തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ) 2023-24 അധ്യയന വർഷത്തെ ബി.എഫ്.എ (ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്) ഡിഗ്രി കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ജൂലൈ 12 വരെ നീട്ടി. www.admissions.dtekerala.gov.inwww.dtekerala.gov.in എന്നീ വെബ്സൈറ്റുകൾ വഴി അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ ഉണ്ടാകണം. വിശദാംശങ്ങളും പ്രോസ്പെക്ടസും വെബ്സൈറ്റിൽ ലഭിക്കും. പൊതുവിഭാഗത്തിലെ അപേക്ഷകൾക്ക് 600 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലെ അപേക്ഷകർക്ക് 300 രൂപയുമാണ് ഫീസ്. ഫീസ് ഓൺലൈനായി (ഇന്റർനെറ്റ് ബാങ്കിങ്, യുപിഐ പേയ്മെന്റ്/ക്രഡിറ്റ് കാർഡ്/ഡെബിറ്റ് കാർഡ്) അപേക്ഷയോടൊപ്പം അടയ്ക്കാം.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം. ഫോൺ: 0471-2561313.