
തിരുവനന്തപുരം: നൂതന സാങ്കേതിക വിദ്യയിൽ നൈപുണ്യ പരിശീലനം നൽകുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരള, കേരള നോളജ് ഇക്കണോമി മിഷനുമായി ചേർന്ന് വിദേശപഠനത്തിനും ജോലി സാധ്യതകൾക്കും വഴിയൊരുക്കുന്ന ഐ.ഇ.എൽ.ടി.എസ്. ട്രയിനിംഗ് പ്രോഗ്രാം ആരംഭിക്കുന്നു.
ഇംഗ്ലീഷ് ഭാഷാപ്രാവീണ്യത്തിന്റെ വിശ്വസനീയമായ അളവുകോലായി ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം (IELTS) കണക്കാക്കപെടുന്നു. ഇംഗ്ലീഷ് സംസാരഭാഷയല്ലാത്ത ഉദ്യോഗാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വിലയിരുത്തുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു സ്റ്റാൻഡേർഡ് ടെസ്റ്റ് ആണിത്. ഇംഗ്ലീഷ് സംസാരഭാഷയായി ഉപയോഗിക്കുന്ന രാജ്യങ്ങളിലെ സർവകലാശാലകൾ, തൊഴിലുടമകൾ, ഇമിഗ്രേഷൻ അധികാരികൾ എന്നിവർക്കിടയിൽ ആഗോള അംഗീകാരവും സ്വീകാര്യതയും ഇതിനുണ്ട്. താല്പര്യമുള്ള വിദ്യാർഥികൾക്ക് https://tinyurl.com/ictak-ielts എന്ന ലിങ്ക് സന്ദർശിച്ച് ഈ പ്രോഗ്രാമിനെക്കുറിച്ച് കൂടുതൽ മനസിലാക്കാനും രജിസ്റ്റർ ചെയ്യാനുമാവും. കൂടുതൽ വിവരങ്ങൾക്ക് +91 75 940 51437 എന്ന നമ്പറിൽ ബന്ധപ്പെടുകയോ [email protected] എന്ന വിലാസത്തിലേക്ക് ഇ-മെയിൽ അയക്കുകയോ ചെയ്യുക.
വിദ്യാർത്ഥികൾക്കും, ഉദ്യോഗാർത്ഥികൾക്കും വിദേശ അവസരങ്ങൾ നേടിയെടുക്കാൻ സഹായിക്കുന്ന ഈ കോഴ്സിലേക്ക്, സ്വന്തമായി പാസ്സ്‌പോർട്ട് ഉള്ള പതിനാറു വയസിനുമുകളിൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. പതിനയ്യായിരം രൂപ (18% ജി.എസ്. ടി. പുറമേ) യാണ് ഈ കോഴ്സിൻ്റെ ഫീസ്. കേരള നോളജ് ഇക്കണോമി മിഷൻ നൽകുന്ന സ്കോളർഷിപ്പോടെ ഈ കോഴ്സ് ഇപ്പോൾ പഠിക്കാം. എസ്.സി./എസ്.ടി., മത്സ്യത്തൊഴിലാളി, ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിലെ അപേക്ഷകർക്കും, ബി.പി.എൽ. കുടുംബങ്ങളിൽ നിന്നോ ഏക രക്ഷാകർതൃ കുടുംബങ്ങളിൽ നിന്നോ അപേക്ഷിക്കുന്ന വനിതകൾക്കും, ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്കും 70% സ്കോളർഷിപ്പും ലഭ്യമാണ്





