AIYF ആൽത്തറമൂട് മേഖലാ പ്രതിഭാ സംഗമം സി പി ഐ കൊല്ലം ജില്ലാ സെക്രട്ടറിയും, പുനലൂർ എം എൽ എ യുമായ പി എസ് സുപാൽ ഉദ്ഘാടനം ചെയ്തു.
23-07-2913 വൈകുന്നേരം 4 മണിക്ക് ആൽത്തറമൂട്ടിൽ വച്ച് നടന്ന യോഗത്തിൽ AIYF മേഘലാ പ്രസിഡന്റ് എം എസ് രാജലക്ഷ്മി അധ്യക്ഷയായിരുന്നു, മേഖലാ സെക്രട്ടറി ബി എസ് അഭിജിത്ത് സ്വാഗതം പറഞ്ഞു.
ഉദ്‌ഘാടനവും, പുരസ്‌കാര വിതരണവും പി എസ് സുപാൽ എം എൽ എ യും, കെ. വി ജോഷ്‌കുമാർ വിദ്യാഭ്യാസ പുരസ്‌ക്കാര വിതരണം സി പി ഐ ജില്ലാ എക്‌സി. അംഗം എസ് ബുഹാരി,
എൻ വേലപ്പൻ പുരസ്‌ക്കാര വിതരണം സി പി ഐ മണ്ഡലം സെക്രട്ടറി ജെ സി അനിൽ, സോണി ബി തേങ്ങമം പുരസ്‌ക്കാരം സമർപ്പണം AIYF കൊല്ലം ജില്ലാ പ്രസിഡന്റ് റ്റി എസ് നിധീഷ്, ദേവരാജൻ മാസ്റ്റർ പുരസ്‌ക്കാര സമർപ്പണം CPI മണ്ഡലം അസി. സെക്രട്ടറി പി പ്രതാപൻ എന്നിവർ വിതരണം ചെയ്തു.
ചടങ്ങിൽ ആശംസകൾ അറിയിച്ചുകൊണ്ട് CPI മണ്ഡലം സെക്രട്ടറിയേറ്റ് അംഗം വി ബാബു, CPI അൽത്തറമൂട് ലോക്കൽ സെക്രട്ടറി ബി ആദർശ്, കടയ്ക്കൽ ലോക്കൽ സെക്രട്ടറി സുധിൻ കടയ്ക്കൽ, കടയ്ക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ശ്രീജ AIYF കടയ്ക്കൽ മണ്ഡലം പ്രസിഡന്റ് ബി സോണി, സെക്രട്ടറി അഡ്വ. അശോക് ആർ നായർ, സി എസ് ശിവദാസ്, ആർ സി സുരേഷ്, സി ആർ ലൗലി, ആതിര പി എസ്, കൃഷ്ണ പ്രിയ അഖിൽ പ്രതാപൻ എന്നിവർ സംസാരിച്ചു.
AISF ആൽത്തറമൂട് മേഖലാ സെക്രട്ടറി അബിൻ പി എൽ നന്ദി പറഞ്ഞു.
രാഷ്ട്രീയ സാമൂഹിക മേഖലയിലും, സാമാന്തര വിദ്യാഭ്യാസ രംഗത്തും നിറ സാന്നിധ്യമായിരുന്ന ജോഷ്കുമാറിന്റെ സ്മരണയ്‌ക്കായി CPHSS ൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന കുട്ടിയ്ക്കായി ഏർപ്പെടുത്തിയ പുരസ്‌ക്കാരം കടയ്ക്കൽ ആറ്റുപുറം സ്വദേശി അമൃത ബി മിത്രയ്ക്കാണ് (1200/1190)
കൊല്ലം ജില്ലയിലെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന സ്മരണയ്ക്കായി ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റ് റജി എ യ്ക്ക് സമ്മാനിച്ചു.
CPI കൊല്ലം ജില്ലാ അസി സെക്രട്ടറിയും സംസ്ഥാന വിവരാവകാശ കമ്മിഷൻ അംഗവുമായിരുന്ന സോണി ബി തെങ്ങമത്തിന്റെ ഓർമ്മയ്ക്കായി ജീവകാരുണ്യ പ്രവർത്തകർക്കായി ഏർപ്പെടുത്തിയ പുരസ്ക്കാരം അനിൽ ആഴവീടിന് നൽകി
സംഗീത ചക്രവർത്തി ആയിരുന്ന സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്ററുടെ പേരിലുള്ള പുരസ്ക്കാരം കടയ്ക്കലിലെ പ്രശസ്ത സംഗീതജൻ ബാബു നരേന്ദ്രന് സമ്മാനിച്ചു