മയ്യില്‍: പൊലീസ് സ്റ്റേഷനില്‍ നിന്നു കൈ വിലങ്ങോടെ രക്ഷപ്പെട്ട പ്രതിയെ പൊലിസ് ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെ വേളം വായനശാലയ്ക്കു സമീപത്തുനിന്നും പിടികൂടി. മുണ്ടേരി ചാപ്പ സ്വദേശി കെപി അജ്നാസാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് വിലങ്ങുമായി രക്ഷപ്പെട്ടത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്കു രണ്ടുമണിക്കാണ് സംഭവം. അഞ്ചുദിവസം മുന്‍പ് കുറ്റിയാട്ടൂരില്‍ വീട്ടമ്മ സഞ്ചരിക്കുന്ന ടൂ വീലര്‍ തള്ളിയിട്ട് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസിലെ പ്രതിയാണ് അജ്നാസ്