
ഇത് തമിഴ്നാട് പുതുക്കോട്ട സ്വദേശി അഷ്‌റഫ് അലി. ജീവിത പ്രാരാബ്ദങ്ങളുടെ നടുവിൽ നിന്നും 26 വർഷങ്ങൾക്ക് മുൻപ് കടയ്ക്കലിൽ എത്തിയതാണ് ഇദ്ദേഹം.കടയ്ക്കലിലെ ഓരോരുത്തർക്കും സുപരിചിതനാണ് അഷ്‌റഫ് അലി,വൈകുന്നേരങ്ങളിൽ ചൂട് കപ്പലണ്ടിയുമയുമായി ഉന്തുവണ്ടിയിൽ കടയ്ക്കലിലെ തെരുവോരങ്ങളിൽ ഇദ്ദേഹത്തെ കാണാം.

കപ്പലണ്ടി വിറ്റ് കിട്ടുമെന്ന വരുമാനം കൊണ്ടാണ് തഞ്ചാവൂരിലെ കുടുംബം കഴിയുന്നത്. വിവാഹത്തിന് മുന്നേ കടയ്ക്കലിൽ ചേക്കേറിയ അഷ്‌റഫ് അലിയ്ക്ക് മൂന്ന് മക്കൾ ഉണ്ട്.രണ്ടുമാസം കൂടുമ്പോഴാണ് പുതുക്കോട്ടയിലേക്കുള്ള യാത്ര.ജീവിത മാർഗം തേടി സ്വന്തം നാടും, വീടും ഉപേക്ഷിച്ച് കടയ്ക്കലിൽ എത്തിച്ചേർന്നതാണ്, കടയ്ക്കലിലെ ഓരോരുത്തരും സ്വന്തം കൂടപ്പിറപ്പായാണ് കാണുന്നതെന്ന് അഷ്‌റഫ് അലി പറയുന്നു
.







