
ഇന്ന് രാവിലെ 7 മണിയ്ക്കാണ് സംഭവം, കോട്ടപ്പുറം ജംഗ്ഷനിൽ ഹോട്ടൽ നടത്തുന്ന ബിന്ദു വിന്റെ വസ്തുക്കളാണ് മോഷണം പോയത്. രാവിലെ ബിന്ദു ഹോട്ടൽ തുറന്ന് ബാഗും, ഫോണും അകത്തുവച്ചതിനുശേഷം പുറകുവശത്തുള്ള അടുക്കളയിൽ പോയി അടുപ്പ് കത്തിച്ചതിന് ശേഷം വന്ന് നോക്കിയപ്പോഴാണ് നഷ്ടപ്പെട്ടത് അറിഞ്ഞത്. കടയ്ക്കൽ പോലീസിൽ പരാതി നൽകി.








