മൈൻഡ് ഓഫ് മണ്ണൂർ ചാരിറ്റബിൽ സൊസൈറ്റിയുടെ 4-ാമത് പ്രതിഭാ സംഗമം’
സൊസൈറ്റി എക്സി.അംഗം എബി ഐസക് അധ്യക്ഷത വഹിച്ചു.
സാഹിത്യകാരൻ ഡോ. തോട്ടം ഭുവനേന്ദ്രൻ നായർ ഉദ്ഘാടനവും അവാർഡ് വിതരണവും നിർവ്വഹിച്ചു.
റവ.ഫാദർ ജിനോയി മാത്യൂ, പ്രസിഡൻ് ബിനു കെ.ജോൺ, സെക്രട്ടറി എസ്.ആർ.ബിനോജ് തുടയന്നൂർ, വാർഡ് മെമ്പർ ഷീജ കെ.
, എക്സി.അംഗങ്ങൾ ഷിനു സുനിൽ, ഷീജാ തോമസ്, നിഷാ വർഗ്ഗീസ്, ലിബിൻ ബേബി തുടങ്ങിയവർ സംസാരിച്ചു.
എസ്.എസ്.എൽ.സി./പ്ലസ് ടു ,പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 50 കുട്ടികൾക്ക് മൊമൻറ്റോയും ക്യാഷ് പ്രൈസും നൽകി. 15 കുട്ടികൾക്ക് പഠനോപകരണവും വിതരണം ചെയ്തു.






