
പത്തനംതിട്ട അടൂരിൽ 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കാമുകനുൾപ്പെടെ ആറ് പേർ പിടിയിൽ. സംഭവശേഷം ഒളിവില്‍ പോയ പ്രതികളെ പൊലീസിന്റെ അന്വേഷണത്തിൽ ആലപ്പുഴയിൽ നിന്നാണ് പിടികൂടിയത്.ചൈൽഡ് വെൽഫയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂലായ് ആദ്യവാരമാണ് സംഭവത്തിൽ പൊലീസ് കേസെടുത്തത്. തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും വിശദമായ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിക്കുകയുമായിരുന്നു. കേസെടുത്തതോടെ ഒളിവില്‍ പോയ ഇവരെ ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായാണ് പിടികൂടിയത്.കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരിയാണ്. ഞായറാഴ്ച്ച വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.









