
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 30,000 കിലോമീറ്റര്‍ റോഡുകളില്‍ 15,000 കിലോമീറ്റര്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തി നവീകരിച്ചതായി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്.രാജ്യത്ത് ഏറ്റവും നിലവാരംകൂടിയ റോഡ് നിര്‍മ്മാണ രീതിയാണു ബിഎം ആന്‍ഡ് ബിസി രീതി. ചിപ്പിങ് കാര്‍പ്പറ്റിനേക്കാള്‍ മൂന്നിരട്ടിയാണ് ഇതിന്റെ ഗുണനിലവാരം. ഇത്തരം റോഡുകള്‍ നിര്‍മിച്ചാല്‍ നാലഞ്ചു വര്‍ഷത്തേക്കു കുഴപ്പമുണ്ടാകില്ല.സംസ്ഥാനത്ത് പിഡബ്ല്യുഡിയുടെ കീഴിലുള്ള 30,000 കിലോമീറ്റര്‍ റോഡുകളില്‍ 50 ശതമാനം അഞ്ചു വര്‍ഷംകൊണ്ട് ഈ നിലവാരത്തില്‍ നവീകരിക്കാനാണു വകുപ്പ് ലക്ഷ്യമിട്ടിരുന്നത്. ഇത് രണ്ടു വര്‍ഷവും രണ്ടു മാസവും കൊണ്ടു യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്. ഇതു വകുപ്പിന് വലിയ നേട്ടമാണ്. ശേഷിക്കുന്ന റോഡുകളും പരമാവധി ഈ രീതിയില്‍ നവീകരിക്കാനാണു ലക്ഷ്യമിടുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.








