ലൈഫ് ഭവന പദ്ധതിയിൽ കഴിഞ്ഞ എട്ടുവർഷമായി തന്നെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ആനാട് ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ രണ്ടാം നിലയിൽ കയറി യുവാവ് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആനാട് പഞ്ചായത്തിലെ ചേലാ അവാർഡിൽ താമസിക്കുന്ന ചേലയിൽ വടക്കൻകര വീട്ടിൽ രഞ്ജികുമാറാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഭവന നിർമ്മാണത്തിന് അർഹത ഉണ്ടായിട്ടും നിന്ന് തന്നെ മനഃപൂർവം തടയുകയാണെന്ന് രഞ്ജിത്തിന്റെ ആരോപണം എന്നാൽ ചേലാ വാർഡിലെ ഗുണഭോക്താക്കളുടെ ലിസ്സ്റ്റിൽ ഇരുപത്തി എട്ടാമത്തെ പേരുകാരനായി രഞ്ജിത്തിനെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വാർഡ് മെമ്പർ അറിയിച്ചു.