
അമരവിള എക്സൈസ് ചെക്‌പോസ്റ്റിൽ 7.40 ഗ്രാം മാരക മയക്ക് മരുന്ന് ഇനത്തിൽ പെട്ട MDMA യുമായി യുവാവ് അറസ്റ്റിൽ. ഇന്നലെ രാവിലെ അമരവിള എക്സൈസ് ചെക്‌പോസ്റ്റിൽ എക്സൈസ് ഇൻസ്‌പെക്ടർ സജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിൽ നാഗർകോവിൽ നിന്നും വന്ന ബസ്സ് യാത്രക്കാരനായ കൊല്ലം ജില്ലയിൽ പുനലൂർ താലൂക്കിൽ കുളത്തൂപ്പുഴ വില്ലേജിൽ ചോഴിയക്കോട് ദേശത്ത് കുന്നുംപുറത്ത് വീട്ടിൽ നസീർ മകൻ 26 വയസ്സുള്ള നാസിഫ് ആണ് അറസ്റ്റിലായത്. അമരവിള എക്സൈസ് ചെക്‌പോസ്റ്റിൽ ഇന്നലെയും ഇന്നുമായി 3 കേസുകളിലായി 64.004 ഗ്രാം MDMA പിടിച്ചെടുക്കുകയും 4 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടറോടൊപ്പം അസിസ്റ്റൻറ് എക്സൈസ് ഇൻസ്‌പെക്ടർ ബിനോയ്, പ്രിവന്റീവ് ഓഫീസർ ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണപ്രസാദ്, അരുൺമോഹൻ, വിഷ്ണു എന്നിവരും ഉണ്ടായിരുന്നു.





