ലോക പ്രശസ്ത ജീവ ശാസ്ത്രജ്ഞൻ ഡോക്ടർ സത്യഭാമ ദാസ് ബിജു പൂർവ്വ വിദ്യാർത്ഥിയായി വീണ്ടും GVHSS പുളിമരച്ചുവട്ടിൽ പുത്തൻ തമുറയുമായി ആശയങ്ങൾ പങ്കുവച്ചു.
2023-24 വർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിൽ മുഖ്യ അഥിതിയായി എത്തിയതായിരുന്നു അദ്ദേഹം.പുളിമരചുവട്ടിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജെ നജീബത്ത് അധ്യക്ഷയായിരുന്നു,
പി റ്റി എ പ്രസിഡന്റ് അഡ്വ റ്റി ആർ തങ്കരാജ് സ്വാഗതം പറഞ്ഞു.കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ, വേണു കുമാരൻ നായർ, കടയിൽ സലീം, കെ എം മാധുരി സ്കൂൾ പ്രിൻസിപ്പാൾ എ നജീം, വാർഡ് മെമ്പർ സബിത,ഹെഡ് മാസ്റ്റർ റ്റി വിജയകുമാർ, VHSC പ്രിൻസിപ്പാൾ റജീല, താലൂക്ക് ലൈബ്രറി യൂണിയൻ എക്സിക്യുട്ടീവ് അംഗം അഡ്വ മോഹൻ കുമാർ, എസ് എം സി ചെയർമാൻ എസ് വികാസ് എന്നിവർ പങ്കെടുത്തു.
സ്കൂൾ പി റ്റി എ പൊന്നാട അണിയിച്ചു,സ്കൂൾ പ്രിൻസിപ്പാൾ ഉപഹാരവും നൽകി
.ഇന്ത്യയിലെ’തവളമനുഷ്യൻ”കൊല്ലം കടയ്ക്കലിലെ സാധാരണ കുടുംബത്തിൽ ജനിച്ച്, വീട്ടിലെ പശുവിനെയും തെളിച്ച്, നാട്ടിൻ പുറത്തെ കാഴ്ചകൾ കണ്ട് നടന്ന കുട്ടിക്കാലമുണ്ട് ഡോ എസ് ഡി ബിജുവിന്.വാൽമാക്രിയും തവളയുമൊക്കെ അന്നേ മനസിൽ കയറിപ്പറ്റിയതാണ്, പിൽക്കാലത്ത് സസ്യ ശാസ്ത്രത്തിൽ പി എച്ച് ഡി നേടിയ ബിജു ഒരു ജന്തു ശാസ്ത്രജ്ഞന്റെ ആവേശത്തോടെ തവളകളെ തേടിയലഞ്ഞു,
ക്യാമറയും തൂക്കി ഇന്ത്യയിലെ സകല കാടുകളും കയറിയിറങ്ങി കേരളത്തിലെ അഗസ്ത്യ പർവതവും, വയനാടൻ കാടുകളും തുടങ്ങി വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വരെ. രാത്രിയിൽ വനയാത്രകൾ ദുരിതമായിരുന്നു പോലീസും,സൈന്യവും, ഫോറസ്റ്റുകാരും പിടികൂടി, കാട്ടാനകൾ ഓടിച്ചു, തവളകളെ പിടിക്കുന്ന വിഷപ്പാമ്പുകൾ ചീറ്റി ബിജു പിന്മാറിയില്ല നൂറ്റാണ്ടിലെ കണ്ടുപിടുത്തമായ മാവേലി തവള നാഴികക്കല്ലായി മാറി.
ലോകമറിയാത്ത 200 ഓളം തവളകൾ പശ്ചിമഘട്ടത്തിൽ ഉണ്ടെന്ന് ബിജു റിപ്പോർട്ട് ചെയ്തു സസ്യ ശാസ്ത്രജ്ഞൻ ഇതൊക്കെ ചെയ്തത് പലർക്കും ദഹിച്ചില്ല, അതിന് ഗവേഷണത്തിലൂടെ മറുപടി നൽകാൻ ബിജു വിദേശത്തേക്ക് പറന്നു.
പാരീസിലും ലണ്ടനിലും ബ്രസ്സൽസിലും ഗവേഷണം തവളകളുടെ രണ്ടു കുടുംബങ്ങളും (മണ്ണിനടിയിൽ ജീവിക്കുന്നവ) 10 ജനുസുകളും 104 സ്പീഷ്യസുകളും ഡോക്ടർ ബിജുവിന്റെ കണ്ടെത്തലാണ്. ഇന്ത്യയിലെ ഉഭയ ജീവികളുടെ 25% വരും ഇത് ഉഭയ ജീവികളെ പറ്റി പുതിയ അറിവുകൾ നൽകി നൽകിയ ലോകത്തെ മികച്ച നാല് ശാസ്ത്രജ്ഞന്മാരിൽ ഒരാളായ ബിജു യുഎസ് ഹാർഡ്‌വാർഡ് സർവ്വകലാശാലയിൽ ഓർഗാനിസ്മിക് ആൻഡ് എവല്യുഷാണറി ബയോളജി വകുപ്പിൽ അസോസിയേറ്റ് ആയി ഏഷ്യൻ പസഫിക് തവളകളുടെ പരിണാമ ഗവേഷണത്തിലാണിപ്പോൾ. വെള്ളത്തിൽ നിന്ന് കരയിലെത്തിയ ആദ്യത്തെ നട്ടെല്ലുള്ള ജീവികളുടെ പരിണാമ ഘട്ടത്തിലെ രഹസ്യങ്ങൾ അനാവരണം ചെയ്യാൻ.
ബിജു കണ്ടെത്തിയ നിരവധി തവളകൾക്ക് കാട്ടിൽ വഴികാട്ടികളായ ആദിവാസികളുടെ പേരാണ്.ഇന്റർനാഷണൽ യൂണിയൻ ഓഫ് കൺസർവേഷൻ ഓഫ് നേച്ചറിന്റെ 2008 ലെ സാബിൻ അവാർഡ്, സംഗ്ച്വറി വൈൽഡ് ലൈഫ് സർവീസ് അവാർഡ് ,കേരള സർക്കാരിന്റെ കേരള ശ്രീ പുരസ്കാരം തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
ഭാര്യ ഡോക്ടർ അനിത മക്കൾ: അഞ്ജു പാർവതി (പെൻസിൽവാനിയ യൂണിവേഴ്സിറ്റി),കല്യാണി (ബി ഡി എസ് വിദ്യാർഥി അമൃത യൂണിവേഴ്സിറ്റി കൊച്ചി )