ചാലക്കുടി:

ലോകപ്രശസ്തരായ ഹരികൃഷ്ണ ഗ്രൂപ്പിൻ്റെ കിസ്ന ഡയമണ്ട് ആൻഡ് ഗോൾഡ് ജുവലറി ബ്രാൻഡിൻ്റെ ജുവലറി പ്രദർശനം ചാലക്കുടിയിലെ കൃഷ്ണ ജുവലറിയിൽ ഈ മാസം 25 മുതൽ 28 വരെ നടക്കും.
ചാലക്കുടിയിലെ റിട്ടെയിൽ പാർട്ണർ ആയ സുധീർ പൂലാനിയുടെ കൃഷ്ണ ജുവലറിയുമായി ചേർന്നാണ് 4 ദിവസത്തെ ഡയമണ്ട് ആൻഡ് ഗോൾഡ് ജുവലറി എക്സിബിഷൻ നടത്തുന്നത്. വിപുലമായ ശ്രേണിയിലുള്ള വജ്ര, സ്വർണാഭരണങ്ങൾ ഇവിടെ ഉണ്ടായിരിക്കും.
കിസ്നയുടെ ഉപഭോക്താക്കൾക്ക് 90ശതമാനം ബൈബാക്ക് ഗാരൻ്റിയും 95ശതമാനം എക്‌സ്ചേഞ്ചു പോളിസിയും ഡയമണ്ട് ജുവലറിക്ക് നൽകുന്നതിനൊപ്പം ഒരു വർഷത്തെ ജുവലറി ഇൻഷുറൻസും ലഭിക്കും.

കിസ്ന ജുവലറി എക്സിബിഷൻ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ എല്ലാം സംഘടിപ്പിക്കും. കിസ്നയുടെ ജുവലറി ട്രെൻഡുകളും പുതു പുത്തൻ ഡിസൈനുകളും കാഴ്ച വെക്കുന്നതിനൊക്കൊപ്പം, റിടെയിൽ വിൽപനക്കാർക്ക് തങ്ങളുടെ സ്വന്തം ഉപഭോക്താക്കൾ ഒരു പ്ലാറ്റ് ഫോമിനു കീഴിൽ ഒരുമിക്കുക വഴി കൂടുതൽ മികച്ച ഉപഭോക്തൃ ശൃംഖല കെട്ടിപ്പടുക്കാൻ സഹായകവുമാകുന്നു.

ഹരി കൃഷ്ണ ഗ്രൂപ്പിൽ നിന്നുള്ള കിസ്‌ന 2005 മുതൽ തന്നെ പ്രശസ്തമായ ഒരു ജ്വല്ലറി ബ്രാൻഡാണ്. രാജ്യത്തുടനീളമുള്ള 3,500-ലധികം റീട്ടെയിലർ വിതരണമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ വിതരണ ശൃംഖലയുള്ള ഡയമണ്ട് ആഭരണ ബ്രാൻഡാണിത്. റീട്ടെയ്‌ലർ ഫ്രാഞ്ചൈസി മോഡലിലൂടെ മികച്ച ബിസിനസ്സ് വളർച്ചയാണ് കിസ്ന കൈവരിക്കുന്നത്. 2022-ൽ, കിസ്‌ന ആദ്യത്തെ എക്‌സ്‌ക്ലൂസീവ് ബിസിനസ് ഔട്ട്‌ലെറ്റ് സിലിഗുരിയിൽ ആരംഭിച്ചു, തുടർന്ന് ഹൈദരാബാദ്, ഹിസാർ, അയോധ്യ, ബറേലി, റായ്പൂർ, ഡൽഹി എന്നിവിടങ്ങളിലും ഔട്ട്‌ലെറ്റുകൾ സ്ഥാപിച്ചു.
” ഞങ്ങളുടെ റീട്ടെയിലർമാർക്ക് കിസ്‌നയുടെ വിപുലമായ വജ്രാഭരണങ്ങൾ അവരുടെ ഉപഭോക്താക്കൾക്കായി ഒരു പ്ലാറ്റ്‌ഫോമിന് കീഴിൽ പ്രദർശിപ്പിക്കുന്നതിനുള്ള മികച്ച വേദിയാണ് ഈ ആഭരണ പ്രദർശനം. ഈ നാല് ദിവസത്തെ ജ്വല്ലറി ഫെസ്റ്റിന് കൃഷ്ണ ജ്വല്ലറിയുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ജ്വല്ലറി പ്രേമികൾക്ക് വൈവിധ്യമാർന്ന ഡിസൈനുകളിൽ നിന്ന് ഇഷ്ടമുള്ള ആഭരണങ്ങൾ വാങ്ങാനുള്ള മികച്ച അവസരമായിരിക്കും ഈ പ്രദർശനം” – ഹരി കൃഷ്ണ ഗ്രൂപ്പിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഘൻശ്യാം ധോലാകിയ പറഞ്ഞു.

error: Content is protected !!