
ആറളത്ത് നടുറോഡിൽ കാട്ടാന പ്രസവിച്ചു. ബുധനാഴ്ച രാത്രി കീഴ്പ്പള്ളി-പാലപ്പുഴ റോഡിൽ നഴ്സറിക്ക് സമീപത്താണ് കാട്ടാന പ്രസവിച്ചത്. പ്രസവിക്കുന്ന ആനയ്ക്ക് സംരക്ഷണം ഒരുക്കി കാട്ടാനക്കൂട്ടം തമ്പടിച്ചതോടെ ഇതുവഴിയുള്ള റോഡ് ഗതാഗതം തടസപ്പെട്ടു.രാത്രി മണിക്കൂറുകളോളം ആന റോഡിൽ തുടർന്നു. പുലർച്ചയോടെയാണ് കുഞ്ഞുമായി ആന ആറളം ഫാമിനോട് ചേർന്നുള്ള കാട്ടിലേക്ക് മാറിയത്. ആനയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു.



