
കൊട്ടിയത്ത് ലഹരി വേട്ട.
തിരുവനന്തപുരം- ബാംഗ്ലൂർ സർവീസ് നടത്തുന്ന മുരഹര ബസിലെ യാത്രക്കാരിൽ നിന്നാണ് ലഹരി മരുന്നിന്റെ വൻ ശേഖരം പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് മങ്ങാട് സ്വദേശി നിഖിൽ സുരേഷ്, ഉമയനല്ലൂർ പറക്കുളം സ്വദേശി മൻസൂർ എന്നിവരെ കൊട്ടിയം പോലീസ് കസ്റ്റഡിയിൽ എടുത്തു.

ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന ബസ്സിൽ നിന്നും ഇന്ന് രാവിലെയാണ് കൊട്ടിയത്ത് വച്ച് കൊല്ലം ഡാൻസാഫും കൊട്ടിയം പോലീസും സംയുക്തമായി മയക്കുമരുന്ന് പിടികൂടിയത്.





