തുടയന്നൂർ സർവ്വീസ് സഹകരണബാങ്ക് ATM, CDM മെഷീൻ ഉദ്ഘാടനം, ATM കാർഡ്‌വിതരണം, യൂത്ത് കസ്റ്റമർ ക്യാമ്പയിൻ, ജന സേവന കേന്ദ്രം ഉദ്ഘാടനം , വിദ്യാജ്യോതി നിക്ഷേപകരായ വിദ്യാർത്ഥികൾക്ക് അവാർഡ് ദാനം തുടങ്ങിയ പരിപാടികളുടെ ഉദ്ഘാടനം മൃഗസംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിർവ്വഹിച്ചു.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ,തൊഴിലുറപ്പ് ക്ഷേമനിധി ബോർഡ് ചെയർമാൻ എസ് രാജേന്ദ്രൻ , മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സാം കെ ഡാനിയേൽ ,ഇട്ടിവ പഞ്ചായത്ത് പ്രസിഡന്റ് സി അമൃത,ജില്ലാ പഞ്ചായത്ത് അംഗം ജെ നജീബത്ത്, തുടയന്നൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജെ സി അനിൽ, മുൻ പ്രസിഡന്റ് പ്രൊഫ ശിവദാസൻ പിള്ള, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് കൊല്ലായിൽ സുരേഷ് എന്നിവർ പങ്കെടുത്തു