
ഇരുതലമൂരി പാമ്പിനെ കൈമാറാൻ ശ്രമിക്കുന്നതിനിടെ കന്യാകുമാരി സ്വദേശികളായ മൂന്നുപേർ പിടിയിലായി കളിയിയ്ക്കാ വിളയ്ക്ക് സമീപം സൂര്യകോട് സ്വദേശി ബിനു, ആറുകാണി സ്വദേശികളായ ടൈറ്റസ്, തങ്കരാജ് എന്നിവരാണ് പിടിയിലായത്.ഞായറാഴ്ച വൈകുന്നേരം പാറശാല ഇഞ്ചി വിളയിൽ ഇരുതലമൂരിയെ കൈമാറുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധന നടത്തിയ പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ സുധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘമാണ് പ്രതികളെ പിടികൂടിയത്. കൈമാറാൻ ശ്രമിക്കുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ട പ്രതികൾ ഇരുതലമൂരിയുമായി കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചു,പിന്തുടർന്ന സുധീർ കുമാറും സംഘവും കന്യാകുമാരി ജില്ലയിലെ മേൽപുറത്തുവച്ചാണ് പ്രതികളെ പിടികൂടിയത്.



