
പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽക്കുളത്തിൽ നടന്ന 70––ാമത് സീനിയർ നീന്തല്‍മത്സരത്തില്‍ തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്‍മാരായി. പുരുഷ, വനിതാ വിഭാഗത്തിലും തിരുവനന്തപുരമാണ് ചാമ്പ്യന്മാർ. 506 പോയിന്റ് നേടിയാണ് തിരുവനന്തപുരം ഓവറോൾ ചാമ്പ്യന്മാരായത്.
380 പോയിന്റുമായി എറണാകുളം രണ്ടാം സ്ഥാനവും 74 പോയിന്റുമായി കോട്ടയം മൂന്നാം സ്ഥാനവും നേടി. വാട്ടർ പോളോയിൽ പുരുഷ, വനിതാ വിഭാഗങ്ങളിലും ഓവറോൾ കിരീടം തിരുവനന്തപുരം കരസ്ഥമാക്കി. മത്സരത്തിൽ മൂന്ന് പുതിയ റെക്കോഡുകളും പിറന്നു. ആൺകുട്ടികളുടെ 50 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിൽ എറണാകുളത്തിന്റെ വിഷ്ണു, 4×100 മീറ്റർ ഫ്രീസ്റ്റൈൽ റിലേ പുരുഷ, വനിത വിഭാഗങ്ങളിൽ തിരുവനന്തപുരം റെക്കോഡ് നേട്ടം കൈവരിച്ചു.




