
ഒക്ടോബർ,നവംബർ മാസങ്ങളിലായി ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരങ്ങളുടെ മത്സരക്രമം പുറത്തുവന്നു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം 4 മത്സരങ്ങൾക്ക് വേദിയാവും,ഇന്ത്യയുടെ മത്സരവും ഇതിലുണ്ട്. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 3 വരെയാണ് ലോകകപ്പ് സന്നാഹ മത്സരം നടക്കുക. സെപ്റ്റംബർ 30ന് ഇംഗ്ലന്റിനെതിരെഗുവാഹത്തിയിലാണ് ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം.യോഗ്യത മത്സരം ജയിച്ചു വരുന്ന ടീമുമായി ഒക്ടോബർ മൂന്നിന് ഇന്ത്യയുടെ രണ്ടാമത്തെ സന്നാഹ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുക.ഇന്ത്യക്ക് പുറമെ ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക മത്സരത്തിനും, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ സന്നാഹ മത്സരത്തിനും കാര്യവട്ടം വേദിയാവും.





