
മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍ നിന്ന് വിദ്യാര്‍ത്ഥി തെറിച്ചുവീണു. കല്ലിങ്ങാപറമ്പ് എം എസ് എം എസ് സ്‌കൂളിലെ കുട്ടിയ്ക്കാണ് പരിക്കേറ്റത്. പിൻവാതില്‍ തുറന്ന് കുട്ടി തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുട്ടി വീണിട്ടും ബസ് നിര്‍ത്താതെ പോകുന്നതും, തൊട്ടുപിന്നാലെ ഒരു കാര്‍ വരുന്നതുമാണ് വീഡിയോയിലുള്ളത്. ഗുരുതര പരിക്ക് ഏൽക്കാതെ തലനാരിഴയ്‌ക്കാണ് കുട്ടി രക്ഷപ്പെട്ടത്.





