തിരുപ്പതി മൃഗശാലയിൽനിന്നുള്ള ഒരു ജോഡി സിംഹങ്ങളടക്കമുള്ള മൃഗങ്ങൾ തിങ്കളാഴ്‌ച തിരുവനന്തപുരം മൃഗശാലയിലെത്തും. സിംഹങ്ങൾക്കുപുറമെ ഓരോ ജോഡി ഹനുമാൻ കുരങ്ങുകൾ, എമുകൾ എന്നിവയും തിങ്കളാഴ്‌ച എത്തും. തിരുപ്പതി ശ്രീവെങ്കിടേശ്വര മൃഗശാലയുമായി നടക്കുന്ന മൃഗ കൈമാറ്റത്തിലൂടെയാണ്‌ മൃഗങ്ങളെ എത്തിക്കുന്നത്‌. ഓരോ ജോഡി വെള്ളമയിലുകൾ, രണ്ട് ജോഡി കാട്ടുകോഴികൾ എന്നിവയെയും അടുത്ത ദിവസങ്ങളിൽ എത്തിക്കും. തിരുവനന്തപുരം മൃഗശാലയിൽ അധികമായുണ്ടായിരുന്ന നാല്‌ കഴുതപ്പുലികളെയും ആറ്‌ പന്നിമാനുകളെയും കഴിഞ്ഞ മാസം 29ന്‌ തിരുപ്പതിയിലേക്ക്‌ കൊണ്ടുപോയിരുന്നു.

രണ്ടാം ഘട്ടത്തിൽ ഒരു ജോഡി ഹിപ്പോപൊട്ടാമസ്, രണ്ട് ജോഡി സ്വാമ്പ്‌ ഡിയർ (ബാരസിംഗ), രണ്ട്‌ കാട്ടുപൂച്ചകൾ എന്നിവയേയും തിരുപ്പതിയിൽ എത്തിക്കും