
ഇന്ത്യൻ നേവിയിൽ അഗ്‌നിവീർ ആകാം. എസ്എസ്ആർ, മെട്രിക് റിക്രൂട്മെന്റുകളിലായി 1465 ഒഴിവുകളിലാണ് അവസരം.നവംബർ മുതൽ പരിശീലനം തുടങ്ങും. നാലു വർഷത്തേക്കാണു നിയമനം. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും ജൂൺ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: എസ്എസ്ആർ റിക്രൂട്ട് (1365 ഒഴിവ്): മാത്‌സും ഫിസിക്സും പഠിച്ച് പ്ലസ്ടു ജയം (കെമിസ്ട്രി / ബയോളജി / കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം മെട്രിക് റിക്രൂട്ട് (100 ഒഴിവ്): പത്താം ക്ലാസ് ജയം.
പ്രായം: 2002 നവംബർ 1 നും 2006 ഏപ്രിൽ 30 നും മധ്യേ ജനിച്ചവർ.
ശമ്പളം: ആദ്യ വർഷം പ്രതിമാസം 30,000. തുടർന്നുള്ള വർഷങ്ങളിൽ യഥാക്രമം 33,000; 36,500; 40,000
ശാരീരിക യോഗ്യത: ഉയരം-പുരുഷൻ: 157 സെ.മീ.; സ്ത്രീ: 152 സെ.മീ.
തിരഞ്ഞെടുപ്പ്: എസ്എസ്ആർ റിക്രൂട്ട്: കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ, എഴുത്തുപരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവ മുഖേന.
ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക് ഇംഗ്ലിഷ്, സയൻസ്, മാത്‌സ്, ജനറൽ അവയർനെസ് വിഷയങ്ങളിൽ നിന്നായി 50 ഒബ്ജക്ടീവ് ചോദ്യങ്ങളുണ്ടാകും. അര മണിക്കൂറാണു പരീക്ഷ. നെഗറ്റീവ് മാർക്കിങ്ങും ഉണ്ടായിരിക്കും.
മെട്രിക് റിക്രൂട്ട്: കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ, എഴുത്തുപരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവ മുഖേന. സയൻസ്, മാത്‌സ്, ജനറൽ അവയർനെസ് വിഷയങ്ങളിൽ നിന്നായി 50 ഒബ്ജക്ടീവ് ചോദ്യങ്ങളുണ്ടാകും. അര മണിക്കൂറാണു പരീക്ഷ. നെഗറ്റീവ് മാർക്കിങ്ങും ഉണ്ടായിരിക്കും
ടെസ്റ്റിന്റെ ഇനങ്ങൾ പുരുഷൻ: 6 മിനിറ്റ് 30 സെക്കൻഡിൽ 1.6 കിമീ ഓട്ടം, 20 സ്ക്വാറ്റ്സ്, 12 പുഷ് അപ്സ്. ∙സ്ത്രീ: 8 മിനിറ്റിൽ 1.6 കിമീ ഓട്ടം, 15 സ്ക്വാറ്റ്സ്, 10 സിറ്റ് അപ്സ്.



