
ഇന്ന് നടന്ന മങ്കാട് ക്ഷീര സംഘം തിരഞ്ഞെടുപ്പിൽ ക്ഷീര കർഷക സഹകരണ മുന്നണി സ്ഥാനാർഥികൾ വൻഭൂരിപക്ഷത്തിൽ വിജയിച്ചു.സ്ഥാനാർഥികൾ.ആകെ 9 മണ്ഡലങ്ങളിലേയ്ക്ക് ആണ് തിരഞ്ഞെടുപ്പ് നടന്നത്. ജനറൽ മണ്ഡലത്തിൽ നിന്നും അബ്ദുൾ ഷുക്കൂർ, ബഷീർ റാവുത്തർ, എ കമറുദീൻ, സാദിഖ് അലി, ശശികുമാർ എന്നിവരും, വനിത സംവരണ മണ്ഡലത്തിൽ നിന്നും ശശികല, ഉഷ, ഉഷ ബി, എന്നിവരും, എസ് സി /എസ് റ്റി മണ്ഡലത്തിൽ നിന്നും അശോകനുമാണ് വിജയിച്ചത്.

കഴിഞ്ഞ ഭരണസമിതി അംഗങ്ങൾ തന്നെയാണ് ഇത്തവണയും സ്ഥാനാർഥികൾ. ഇവർ എല്ലാപേരും സി പി ഐ എം ആയാണ് മത്സരിച്ചത് ആകെ 160 വോട്ടിൽ പോൾ ചെയ്ത 151 വോട്ടിൽ 113 വോട്ടുകൾ നേടി കോൺഗ്രസ്സ് ഐ ക്ക് 151-ൽ 25 വോട്ട് മാത്രമാണ് ലഭിച്ചത്.





