ഈ വർഷത്തെ സംസ്ഥാന എൻജിനീയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു വാർത്താ സമ്മേളനത്തിൽ മന്ത്രി ആർ ബിന്ധുവാണ് റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചത് കണ്ണൂർ സ്വദേശി സഞ്ജയ് പി മല്ലാറിനാണ് ഒന്നാം റാങ്ക്

(സ്‌കോർ -583), രണ്ടാം റാങ്ക് കോട്ടയം സ്വദേശി ആഷിഖ് സ്കെന്നിക്ക് ( സ്കോർ- 575),കോട്ടയം ഫ്രെഡി ജോർജ് റോബിനാണ് മൂന്നാം റാങ്ക് ( സ്കോർ -572 ) .2023-24 അധ്യയന വർഷത്തെ സംസ്ഥാന എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ മെയ്‌ 17 നാണ് നടന്നത് മൂല്യനിർണ്ണയത്തിന് ശേഷം പ്രവേശന പരീക്ഷയുടെ സ്കോർ മേയ് 31ന് പ്രസിദ്ധീകരിച്ചിരുന്നു, യോഗ്യതാ പരീക്ഷയുടെ മാർക്കുകൾ കൂടി സമീകരിച്ചുകൊണ്ടുള്ള എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് ആണ് പ്രസിദ്ധപ്പെടുത്തിയത്.

error: Content is protected !!