
സ്‌കോൾ കേരള 2023 ജൂലൈ രണ്ടിനു നടത്താൻ നിശ്ചയിച്ചിരുന്ന ഡിസിഎ കോഴ്സ് എട്ടാം ബാച്ച് തിയറി പരീക്ഷ സംസ്ഥാനത്ത് യു.പി.എസ്.സി പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ മാറ്റി. പുതുക്കിയ ടൈംടേബിൾ അനുസരിച്ച് ജൂലൈ രണ്ടിന് രാവിലെ 10 മുതൽ 11.30 വരെ നടത്താൻ നിശ്ചയിച്ചിരുന്ന DC-02 (PC & Its Operation) പരീക്ഷ ജൂലൈ 16ന് രാവിലെ 10 മുതൽ 11.30 വരെയും, രണ്ടിന് ഉച്ച 2 മുതൽ 3.30 വരെ നടത്താൻ നിശ്ചയിച്ചിരുന്ന DC-03 (Office Automation) 16ന് ഉച്ച 1 മുതൽ 2.30 വരെയും നടത്തും. ജൂലൈ 9ന് ഉച്ച 2 മുതൽ 3.30 വരെ നടത്താൻ നിശ്ചയിച്ചിരുന്ന DC-05 (Internet) പരീക്ഷ അന്നേ ദിവസം ഉച്ച 1 മുതൽ 2.30 വരെ നടത്തും. ജൂലൈ 15, 16, 22, 23 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രായോഗിക പരീക്ഷകൾ ജൂലൈ 22, 23, 29, 30 തീയതികളിലേക്ക് മാറ്റി. മറ്റ് പരീക്ഷാ തീയതികളിൽ മാറ്റമില്ല. വിദ്യാർഥികൾ അതത് പരീക്ഷാക്രേന്ദ്രങ്ങളിൽ നിന്നും ജൂൺ 22 മുതൽ ഹാൾടിക്കറ്റ് കൈപ്പറ്റണം. പരീക്ഷാതീയതി ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ www.scolekerala.org ൽ ലഭിക്കും.





