സ്കൂൾ നഴ്സറി യോജന. വൃക്ഷ തൈകളുടെ ഉത്പാദനം ജില്ലാ തല ഉദ്ഘാടനം കോട്ടുക്കൽ യു പി എസ്സിൽ നടത്തി.. കേരള വനം വന്യ ജീവി വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ നഴ്സറി യോജന വൃക്ഷ തൈകളുടെ ഉത്പാദനം ജില്ലാ തല ഉദ്ഘാടനം കോട്ടുക്കൽ യു പി എസ്സിൽ ഇട്ടിവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുമാരി അമൃത ഉദ്ഘാടനം ചെയ്തു.ഫോറെസ്റ്റ് സെഷൻ ഓഫീസർ റീഗൻ സ്വാഗതം ആശംസിച്ചു.. ഹെഡ്മിസ്‌ട്രെസ്സ് ശ്രീമതി എംജി ഗായത്രി, പി റ്റി എ പ്രസിഡന്റ് ശ്രീ അഖിലേഷ് എന്നിവർ സംസാരിച്ചു.. സ്റ്റാഫ് സെക്രട്ടറി നൗഷാദ് നന്ദി രേഖപ്പെടുത്തി.






