
ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം ചിതറ ഐറിസ് ഓഡിറ്റോറിയത്തില്‍ ബഹു. റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു.

ആകെ 466 പട്ടയങ്ങളാണ് വിതരണം ചെയ്തത്. കൊട്ടാരക്കര താലൂക്കില്‍ 200, കൊല്ലം 151, പുനലൂരില്‍ 52, പത്തനാപുരത്ത് 28, കുന്നത്തൂരില്‍ 16, കരുനാഗപ്പള്ളിയില്‍ 14 എന്നിങ്ങനെയാണ് വിതരണം ചെയ്തത്.ഇതില്‍ 80 എല്‍ ടി പട്ടയങ്ങള്‍, 164 മിച്ചഭൂമി പട്ടയങ്ങള്‍, 206 എല്‍ എ പട്ടയങ്ങള്‍, പതിനൊന്ന് 7ഇ പട്ടയങ്ങള്‍, അഞ്ച് ദേവസ്വം പട്ടയങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.കൊല്ലം പള്ളിത്തോട്ടം മുതല്‍ മുതാക്കര വരെയുള്ള തീരദേശ മേഖലയില്‍ 82 മത്സ്യത്തൊഴിലാളികള്‍ക്ക് വാതില്‍പടി പട്ടയം വഴിയാണ് പട്ടയം നല്‍കിയത്.ഉദ്യോഗസ്ഥര്‍ നേരിട്ട് വീട്ടിലെത്തി അപേക്ഷകള്‍ സ്വീകരിച്ചു പട്ടയം നല്‍കുന്ന വാതില്‍പടി പട്ടയം സംസ്ഥാനത്ത് തന്നെ ആദ്യമായാണ് നടപ്പാക്കുന്നത്.

ബഹു. മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, കൊല്ലം കളക്ടർ, സബ് കലക്ടര്‍, ഡെ. കളക്ടർമാർ,ചിതറ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി, വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവര്‍ പങ്കെടുത്തു.





