
കാട്ടാക്കട:
കോഴിക്കൂട്ടിൽ പെരുമ്പാമ്പിനെ കണ്ടെത്തി. കുറ്റിച്ചൽ പച്ചക്കാട് സതീശനാശാരിയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പാമ്പിനെ കണ്ടത്. രാവിലെ കൂട് തുറന്നപ്പോൾ പാമ്പിനെ കണ്ടെത്തുകയായിരുന്നു.
ഒരു കോഴിയെ ചത്തനിലയിൽ കണ്ടു. മറ്റ് രണ്ട് പൂവൻ കോഴികളുമില്ല. വനംവകുപ്പിനെ വിവരം അറിയിച്ചതിനെതുടർന്ന് പരുത്തിപ്പള്ളി റാപ്പിഡ് ഫോഴ്സിലെ രോഷ്നി സ്ഥലത്തെത്തി പാമ്പിനെ പിടികൂടി





