
ചെമ്മന്തൂരിൽ നിർമാണം പൂർത്തിയായ ഇൻഡോർ സ്റ്റേഡിയം ബുധനാഴ്ച നാടിനു സമർപ്പിയ്ക്കും. വൈകിട്ട് 4.30ന് ചെമ്മന്തൂര്‍ കെ കൃഷ്ണപിള്ള സാംസ്‌കാരിക നിലയത്തില്‍ ചേരുന്ന യോഗം കായിക മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനംചെയ്യും. പി എസ് സുപാല്‍ എംഎല്‍എ അധ്യക്ഷനാകും. പുനലൂർ ചെമ്മന്തൂർ മുൻസിപ്പൽ സ്റ്റേഡിയത്തിനോടു ചേർന്ന് മുനിസിപ്പാലിറ്റി സ്ഥലത്ത് 5.63 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ദേശീയ നിലവാരത്തിലുള്ള ട്രാക്കുകളും കോര്‍ട്ടുകളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രണ്ട് ബാഡ്മിന്റണ്‍ കോര്‍ട്ട്, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട് എന്നിവ സ്‌റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. ഒരേ സമയം മൂന്ന് മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള സൗകര്യമുണ്ട്. സംസ്ഥാന കായിക, യുവജനകാര്യ ഡയറക്ടറേറ്റിന്റെ മേല്‍നോട്ടത്തിലാണിത്. സ്റ്റേഡിയത്തിനുള്ളില്‍ 250 കാണികൾക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. 40മീറ്റർ നീളവും 25മീറ്റർ വീതിയും 12മീറ്റർ ഉയരവുമുള്ള കെട്ടിടത്തിന് 11,700 ചതുരശ്ര അടി വിസ്തീർണമുണ്ട്. ഓഫീസ് റൂം, കായികതാരങ്ങൾക്ക് വിശ്രമിക്കുന്നതിനും ഡ്രസ്സ് ചെയ്യുന്നതിനും മറ്റുമായി രണ്ടു റൂമുകൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശുചിമുറികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.





