
കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കടയ്ക്കൽ ബഡ്സ് & റീഹാബിലിറ്റേഷൻ സെന്ററിൽ വൊക്കേഷണൽ ട്രെയിനിംഗ് യുണിറ്റിന്റെ ഉദ്ഘാടനവും, ഉത്പന്ന വിതരണവും നടന്നു.

ബഡ്‌സ് സ്കൂൾ കുട്ടികളുടെയും, രക്ഷിതാക്കളുടെയും സഹകരണത്തോടെ സോപ്പ്, അഗർബത്തി, ഡിറ്റർജന്റ്, ലോഷൻ, ഹാൻഡ് വാഷ്, ഡിഷ്‌വാഷ്, ഫ്ലോർ ക്ലീനർ, ക്ളോത്ത് കണ്ടീഷണർ, തുണി സഞ്ചി എന്നിവ വിപണിയിൽ ഇറക്കുന്നു.

ഭിന്നശേഷി കുട്ടികൾക്കും,കുടുംബത്തിനും സാമ്പത്തിക ഭദ്രത ലഭിക്കാൻ ഇത്തരത്തിലുള്ള സംരഭങ്ങൾക്ക് കഴിയും.26-06-2023 രാവിലെ 10 മണിയ്ക്ക് ടൗൺ ഹാളിൽ വച്ച് നടന്ന ചടങ്ങ് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ ഉദ്ഘാടനം ചെയ്തു,

വൈസ് പ്രസിഡന്റ് ആർ ശ്രീജ അധ്യക്ഷനായിരുന്നു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കടയിൽ സലിം സ്വാഗതം പറഞ്ഞു. ബഡ്‌സ് ടീച്ചർ വർഷ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ, വേണുകുമാരൻ നായർ, കെ എം മാധുരി, ഗ്രാമപഞ്ചായത്ത് മെമ്പർമാർ,

സെക്രട്ടറി പി എസ് രാജമോഹൻ നായർ, അസിസ്റ്റന്റ് സെക്രട്ടറി ഗായത്രി വി എസ് എന്നിവർ പങ്കെടുത്തു, ബഡ്‌സ് ടീച്ചർ ആമിന നന്ദി പറഞ്ഞു.





