
ഇട്ടിവ പഞ്ചായത്തിൽ തോട്ടംമുക്ക് വാർഡിൽ പൈവിള,പുന്നമൻ ഏല റോഡ് ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും 12.5ലക്ഷം രൂപ വിനിയോഗിച്ച് കോൺക്രീറ്റ് ചെയ്തു സഞ്ചാര യോഗ്യമാക്കിയതിന്റെ നിർമാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ സാം കെ ഡാനിയൽ നിർവഹിച്ചു..

തോട്ടം മുക്ക് വാർഡിൽ സ്ഥാനാർഥിയായി മത്സരിക്കുന്ന ഘട്ടത്തിൽ ബി ബൈജുവിനോട് പ്രദേശവാസികൾ ഉന്നയിച്ച പ്രധാന ആവശ്യം ആയിരുന്നു ഈ റോഡ് സഞ്ചാര യോഗ്യമാക്കണഎന്നുള്ളത്,ഈ രണ്ടു വർഷക്കാലയളവിനുള്ളിൽ ഈ റോഡ് ആദ്യ ഘട്ടം ബഹു എം എൽ എ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയും,തുടർന്ന് ഗ്രാമ പഞ്ചായത്തിൽ നിന്നും 6 ലക്ഷം രൂപയും വിനിയോഗിച്ചുകൊണ്ട് നവീകരിക്കുകയുണ്ടായി .

ഈ രണ്ട് വർഷ കാലത്തിനിടയിൽ പ്രസ്തുത റോഡ് 28.5ലക്ഷം രൂപ വിനിയോഗിച്ച് പൂർണമായും സഞ്ചാര യോഗ്യമാക്കി പ്രദേശത്തെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ തോട്ടംമുക്ക് വാർഡ് മെമ്പറും, ഇട്ടിവ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമനുമായ ബി ബൈജുവിന് സാധിച്ചു.



