Month: June 2023

എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ വള്ളം കരയ്‌ക്കെത്തിച്ചു

ചിറയിൻകീഴ് മുതലപ്പൊഴിയിൽനിന്ന് മീൻപിടിക്കാൻ പോയ താങ്ങുവള്ളം എൻജിൻ തകരാറിലായി കടലിൽപ്പെട്ടു. തിങ്കൾ വൈകിട്ട് 5.30ന് മുതലപ്പൊഴിയിൽ നിന്ന് 22 മത്സ്യത്തൊഴിലാളികളുമായി പുറപ്പെട്ട ഹസീബയെന്ന കെഎൽ 02 എംഎം 4207 നമ്പർ വള്ളമാണ് വേളിക്കടുത്ത് ഉൾക്കടലിൽപ്പെട്ടത്. ആലംകോട് സ്വദേശി അനീഷിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ്‌…

കടയ്ക്കൽ ബഡ്‌സ്‌കൂൾ കുട്ടികൾ നിർമ്മിയ്ക്കുന്ന ഉത്പന്നങ്ങൾ വിപണിയിലേയ്ക്ക്

കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കടയ്ക്കൽ ബഡ്സ് & റീഹാബിലിറ്റേഷൻ സെന്ററിൽ വൊക്കേഷണൽ ട്രെയിനിംഗ് യുണിറ്റിന്റെ ഉദ്ഘാടനവും, ഉത്പന്ന വിതരണവും നടന്നു. ബഡ്‌സ് സ്കൂൾ കുട്ടികളുടെയും, രക്ഷിതാക്കളുടെയും സഹകരണത്തോടെ സോപ്പ്, അഗർബത്തി, ഡിറ്റർജന്റ്, ലോഷൻ, ഹാൻഡ് വാഷ്, ഡിഷ്‌വാഷ്, ഫ്ലോർ ക്ലീനർ, ക്ളോത്ത്…

ന്യൂമീഡിയ ആന്റ് ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ: ജൂലൈ 1 വരെ അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ &ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 6 മാസമാണ് കോഴ്‌സ് കാലാവധി. കൊച്ചിയിൽ വൈകീട്ട് 6.00 മുതൽ 8.00 വരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓൺലൈനിലും ഓഫ്ലൈനിലും ക്ലാസ് ലഭ്യമാണ്. തിരുവനന്തപുരത്ത് 10.30…

അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിന ബോധവത്കരണ പരിപാടികള്‍ക്ക് തുടക്കം

അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണത്തോടനുബന്ധിച്ച് വിമുക്തി മിഷന്‍, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ബോധവത്കരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വെഞ്ഞാറമൂട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിച്ചു. എല്ലാതരത്തിലുള്ള ലഹരികളോടും നോ പറയാന്‍ കുട്ടികള്‍…

ഒളിവില്‍ കഴിഞ്ഞത് 27 വര്‍ഷം, വിവാഹം കഴിച്ച് സുഖജീവിതം ; കൊലക്കേസ് പ്രതി 51ാം വയസില്‍ പിടിയില്‍

മാവേലിക്കര: വീട്ടമ്മയെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ 27 വര്‍ഷത്തിന് ശേഷം പിടികൂടി. 1990ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മാങ്കാംകുഴി കുഴിപ്പറമ്പില്‍ തെക്കേടതില്‍ പരേതനായ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ…

ലോകപ്രശസ്ത കിസ്‌ന ഗ്രൂപ്പിൻ്റെ ഡയമണ്ട് ആൻഡ് ഗോൾഡ് ജുവലറി എക്സിബിഷൻ ചാലക്കുടിയിൽ

ചാലക്കുടി: ലോകപ്രശസ്തരായ ഹരികൃഷ്ണ ഗ്രൂപ്പിൻ്റെ കിസ്ന ഡയമണ്ട് ആൻഡ് ഗോൾഡ് ജുവലറി ബ്രാൻഡിൻ്റെ ജുവലറി പ്രദർശനം ചാലക്കുടിയിലെ കൃഷ്ണ ജുവലറിയിൽ ഈ മാസം 25 മുതൽ 28 വരെ നടക്കും.ചാലക്കുടിയിലെ റിട്ടെയിൽ പാർട്ണർ ആയ സുധീർ പൂലാനിയുടെ കൃഷ്ണ ജുവലറിയുമായി ചേർന്നാണ്…

കുടുംബ സഹായനിധി കൈമാറി

ബൈക്ക് അപകടത്തിൽ മരിച്ച ചടയമംഗലം പഞ്ചായത്തിലെ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി അക്രെഡിറ്റ് എന്‍ജിനിയര്‍ ഹരികൃഷ്ണന്റെ കുടുംബസഹായ നിധി കൈമാറി. കേരള സ്റ്റേറ്റ് എൻആർഇജിഇയു (സിഐടിയു)നേതൃത്വത്തിൽ സമാഹരിച്ച ആദ്യ ഗഡുവായ രണ്ടരലക്ഷം രൂപ സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹനാണ് കൈമാറിയത്.…

ഓട്ടോ ഡ്രൈവർക്ക് നാടിന്റെ ആദരം

മറന്നുവച്ച പണം യാത്രക്കാരിക്ക് തിരിച്ചുനൽകി മാതൃകയായ ഓട്ടോ ഡ്രൈവർക്ക് നാടിന്റെ ആദരം. പാലോട് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ വിജുകുമാറിന്റെ ഓട്ടോയിലാണ് പെരിങ്ങമ്മല കട്ടയ്ക്കൽ സ്വദേശി ഷിബില പണമടങ്ങിയ പഴ്സ് മറന്നുവച്ചത് പാലോട് സ്റ്റാൻഡിൽനിന്ന്‌ അവർ വിജുകുമാറിന്റെ ഓട്ടോയിൽ കയറുകയായിരുന്നു. സ്ഥലത്തെത്തി കൃത്യമായ…

ചിറയിൻകീഴിൽ തിരുവാതിര ഞാറ്റുവേല ആരംഭിച്ചു

തിരുവാതിര ഞാറ്റുവേലയ്ക്ക് തുടക്കമിട്ട് ചിറയിൻകീഴ് പഞ്ചായത്തും കൃഷിഭവനും. ശാർക്കര വലിയകടയിൽ വീട്ടിൽ റിട്ട. ബാങ്ക് അസിസ്റ്റന്റ് മാനേജരായ ശിവദാസൻ നായരുടെ കൃഷിയിടത്തിലാണ് കൃഷിഭവന്റെയും തൊഴിലുറപ്പ് സംഘാംഗങ്ങളുടേയും സഹായത്തോടെ ഞാറ്റുവേല കൃഷി ആരംഭിച്ചത്. കഴിഞ്ഞ 50 വർഷമായി കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്ന കുടുംബമാണ് ശിവദാസൻ നായരുടേത്.…

വർക്കലയിൽ വിനോദസഞ്ചാരി 50 അടി താഴ്ചയിലേക്ക് വീണു

പാപനാശം ഹെലിപ്പാഡിലെ കുന്നിൽനിന്നും വീണ വിനോദസഞ്ചാരിയെ സാഹസികമായി രക്ഷപ്പെടുത്തി. തമിഴ്നാട് തെങ്കാശി പുളിയങ്ങുടി സുബ്രഹ്മണ്യസ്വാമി കോവിൽ സ്വദേശി സതീഷ് (31) ആണ് ശനി രാത്രി 12.30ഓടെ 50 അടിയോളം താഴ്‌ചയിലേക്ക്‌ വീണത്‌. നട്ടെല്ലിനും കാൽമുട്ടിനും ഗുരുതരമായി പരിക്കേറ്റു. സഹോദരനോടും രണ്ട് സുഹൃത്തുക്കളോടും…

error: Content is protected !!