Month: June 2023

ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന്റെ പിൻവാതില്‍ തുറന്ന് വിദ്യാര്‍ത്ഥി തെറിച്ചുവീണു

മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍ നിന്ന് വിദ്യാര്‍ത്ഥി തെറിച്ചുവീണു. കല്ലിങ്ങാപറമ്പ് എം എസ് എം എസ് സ്‌കൂളിലെ കുട്ടിയ്ക്കാണ് പരിക്കേറ്റത്. പിൻവാതില്‍ തുറന്ന് കുട്ടി തെറിച്ച്‌ റോഡിലേക്ക് വീഴുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.…

ചിന്മയ വിശ്വ വിദ്യാപീഠം-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി എഐസിടിഇ അംഗീകൃത ബിടെക്, എംബിഎ കോഴ്‌സുകള്‍ ആരംഭിക്കുന്നു

കൊച്ചി: വിദ്യാഭ്യാസ മേഖലയിലെ പ്രമുഖ സ്ഥാപനമായ ചിന്മയ വിശ്വ വിദ്യാപീഠം (സിവിവി) ഡീംഡ് യൂണിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഏറെ തൊഴില്‍ സാധ്യതയുള്ള പുതുതലമുറ ബിടെക്, എംബിഎ കോഴ്‌സുകള്‍ ആരംഭിക്കുന്നു. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന്‍…

വി​ല്പന​യ്ക്കാ​യി ട്രെ​യി​നി​ൽ ക​ട​ത്തി​: മൂന്നര കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി രണ്ടുപേർ പിടിയിൽ

വി​ല്പന​യ്ക്കാ​യി ട്രെ​യി​നി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 3.550 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ അറസ്റ്റിൽ. അ​ടൂ​ർ പ​യ്യ​ന​ല്ലൂ​ർ മീ​ന​ത്തേ​തി​ൽ വീ​ട്ടി​ൽ സു​മേ​ഷ്(26), കൊ​ല്ലം ജി​ല്ല​യി​ൽ ആ​ന​യ​ടി ശൂ​ര​നാ​ട് നോ​ർ​ത്ത് വി​ഷ്ണു​ഭ​വ​ന​ത്തി​ൽ വി​ഷ്ണു(23) എ​ന്നി​വ​രെ​യാ​ണ് ആ​ല​പ്പു​ഴ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടിയത്.ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തു നി​ന്നാണ് ഇവർ…

പോലീസ് സ്‌റ്റേഷനിലെത്തിയ ബീഗിൾ ഉടമയെ കാത്തിരിക്കുന്നു

കോട്ടയം: കളഞ്ഞു കിട്ടിയ നായക്കുട്ടിയുടെ ഉടമസ്ഥനെ തേടി പോലീസ്. ബീഗിൾ ഇനത്തിൽപ്പെട്ട നായക്കുട്ടിയുടെ ഉടമസ്ഥനെയാണ് പോലീസ് അന്വേഷിക്കുന്നത്. പാലാ ടൗണിൽ അലഞ്ഞുതിരിഞ്ഞ നിലയിൽ കണ്ടെത്തിയ സുന്ദരൻ നായക്കുട്ടിയെ കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് രണ്ടു ചെറുപ്പക്കാർ പാലാ പോലീസ് സ്റ്റേഷനിലെത്തിച്ചത്.പാലാ പൊലീസ് ഇതുസംബന്ധിച്ച്…

ഡോ.വി വേണു ചീഫ് സെക്രട്ടറി, ഷെയ്ഖ് ദർവേഷ് സാഹിബ് ഡിജിപി

പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വി വേണുവിനേയും ഡിജിപിയായി ഷെയ്ഖ് ദർവേഷ് സാഹിബിനേയും നിയമിക്കുവാൻ ഇന്നുചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.ജൂൺ മാസം 30 നാണ് ചീഫ് സെക്രട്ടറി വി പി ജോയിയും സംസ്ഥാന പൊലിസ് മേധാവി അനിൽകാന്തും വിരമിക്കുന്നത്. നിലവിൽ ആഭ്യന്തരം,…

ലഹരി വിരുദ്ധ ദിനത്തിൽ മങ്കാട് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും, സെമിനാറും സംഘടിപ്പിച്ചു

ലഹരി വിരുദ്ധ ദിനത്തിൽ മങ്കാട് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും, സെമിനാറും സംഘടിപ്പിച്ചു. വായന പക്ഷാചരണത്തിന്റെ ഭാഗമായി ജൂൺ 26 ലോക ലഹരി വിരുദ്ധദിനത്തിൽ മങ്കാട് ഗ്രന്ഥ ശാലയിൽ നടന്ന ലഹരി വിരുദ്ധ സമനാറിൽ കടയ്ക്കൽ പോലീസ് സ്റ്റേഷനിലെ എ.എസ്സ്.ഐ…

തിരുവല്ലം ക്ഷേത്രത്തിന്റെ വികസനത്തിന് ഭൂമി ഏറ്റെടുത്തു;ഇന്ന് രേഖകൾ കൈമാറും

തെക്കൻ കേരളത്തിലെ പ്രധാന ബലിതർപ്പണ കേന്ദ്രമായ തിരുവല്ലം ക്ഷേത്രത്തിന്റെ വികസനത്തിന് ഭൂമി ഏറ്റെടുത്തു പരശുരാമ ക്ഷേത്രത്തിനോട് ചേർന്ന് പടിഞ്ഞാറ് വശത്ത് 1.65 ഏക്കർ ഭൂമിയാണ് 5.39 കോടി മുടക്കി ഏറ്റെടുത്തത്. ഇന്ന് വൈകിട്ട് മൂന്നുമണിക്ക് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി…

സ്കൂൾ നഴ്സറി യോജന. വൃക്ഷ തൈകളുടെ ഉത്പാദനം ജില്ലാ തല ഉദ്ഘാടനം കോട്ടുക്കൽ യു പി എസ്സിൽ നടത്തി

സ്കൂൾ നഴ്സറി യോജന. വൃക്ഷ തൈകളുടെ ഉത്പാദനം ജില്ലാ തല ഉദ്ഘാടനം കോട്ടുക്കൽ യു പി എസ്സിൽ നടത്തി.. കേരള വനം വന്യ ജീവി വകുപ്പിന്റെ നേതൃത്വത്തിൽ സ്കൂൾ നഴ്സറി യോജന വൃക്ഷ തൈകളുടെ ഉത്പാദനം ജില്ലാ തല ഉദ്ഘാടനം കോട്ടുക്കൽ…

കൊല്ലത്തും കൊട്ടാരക്കരയിലും കെഎസ്ആർടിസി കൊറിയർ സർവീസ്‌

ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിനായി കെഎസ്ആർടിസി നടപ്പാക്കുന്ന കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സംവിധാനം ജില്ലയിൽ രണ്ടിടത്ത്. കൊല്ലം, കൊട്ടാരക്കര ഡിപ്പോകളിലാണ്‌ കൊറിയർ സർവീസ് തുടങ്ങിയത്. സാധാരണ കൊറിയർ സർവീസുകൾ ഈടാക്കുന്ന ഫീസിനേക്കാൾ 30ശതമാനം വരെ കുറവിലാണ്‌ കെഎസ്‌ആർടിസി പാഴ്‌സൽ എത്തിക്കുന്നത്‌. ഡിപ്പോയിൽ…

തട്ടാർകോണം മിൽക്ക് വിപണിയിലേക്ക്

തൃക്കോവിൽവട്ടം തട്ടാർകോണം ക്ഷീരോൽപ്പാദക സഹകരണസംഘത്തിന്റെ തട്ടാർകോണം മിൽക്ക് വിപണിയിലേക്ക്‌. സഹകരണ സംഘങ്ങൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിന് സാമ്പത്തികസഹായം നൽകുന്ന ജില്ലാ പഞ്ചായത്ത് പദ്ധതിയിലൂടെയാണ്‌ തട്ടാർകോണം മിൽക്ക് വിപണിയിലെത്തുന്നത്‌. സംഘത്തിന് ഡെയറി പ്ലാന്റ് ആരംഭിക്കുന്നതിനായി 10 ലക്ഷം രൂപയാണ്‌ അനുവദിച്ചത്. കൂടാതെ പാലിൽനിന്ന് മൂല്യവർധിത…