Month: June 2023

സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ മാതൃക പഠിക്കാൻ പഞ്ചാബ് എക്‌സൈസ് വകുപ്പ് മന്ത്രിയെത്തി

പൊതുവിതരണ സ്ഥാപനമെന്ന നിലയിൽ സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനായി പഞ്ചാബ് എക്‌സൈസ്, ടാക്‌സേഷൻ വകുപ്പ് മന്ത്രി ഹർപാൽ സിംഗ് ചീമ തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷുമായി കൂടിക്കാഴ്ച നടത്തി. മദ്യത്തിന്റെ വിതരണ ശൃംഖല മാനേജ്മെന്റും എക്സൈസ്…

ബ്രൈറ്റ് സ്റ്റുഡൻസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

വിമുക്തഭടന്മാരുടെ മക്കൾക്ക് 2023 -24 അധ്യയന വർഷത്തെ ബ്രൈറ്റ് സ്റ്റുഡൻസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം.സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പത്താം ക്ലാസ് മുതൽ പിജി കോഴ്സുകൾ വരെ പഠിക്കുന്നവർക്കാണ് അവസരം. കഴിഞ്ഞ അധ്യയനവർഷം 50 ശതമാനമോ, അതിനുമുകളിലോ മാർക്ക് ലഭിച്ചിരിക്കണം,വാർഷിക വരുമാനം 3…

ലോകകപ്പ് ; ഗ്രീൻഫീൽഡ് സ്റ്റേഡിയം നാല് സന്നാഹ മത്സരങ്ങൾക്ക് വേദിയാവും

ഒക്ടോബർ,നവംബർ മാസങ്ങളിലായി ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി നടക്കുന്ന സന്നാഹ മത്സരങ്ങളുടെ മത്സരക്രമം പുറത്തുവന്നു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം 4 മത്സരങ്ങൾക്ക് വേദിയാവും,ഇന്ത്യയുടെ മത്സരവും ഇതിലുണ്ട്. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 3 വരെയാണ് ലോകകപ്പ് സന്നാഹ മത്സരം നടക്കുക.…

കുളത്തൂപ്പുഴപട്ടികവര്‍ഗ കോളനികള്‍ കലക്ടര്‍ സന്ദര്‍ശിച്ചു

കുളത്തൂപ്പുഴ പഞ്ചായത്തിലെ കടമാൻകോട്, കുഴവിയോട് പട്ടികവർഗ കോളനികൾ കലക്ടർ അഫ്‌സാന പർവീൺ സന്ദർശിച്ചു. കോളനിയിലെ സാംസ്‌കാരിക നിലയവും സാമൂഹിക പഠനമുറിയും നേരിൽ കണ്ടു. സാംസ്‌കാരിക നിലയത്തിൽ കോളനി നിവാസികൾക്ക് പട്ടികവർഗ വകുപ്പ് മുഖേന നൽകുന്ന ഭക്ഷ്യധാന്യക്കിറ്റിന്റെ ഉദ്ഘാടനവും കരകൗശല ഗ്രൂപ്പുകൾക്ക് ഉപകരണങ്ങൾ…

വാദ്യോപകരണങ്ങൾ വിതരണം നടത്തി

അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർ​ഗ കലാ ഗ്രൂപ്പുകൾക്കുള്ള വാദ്യോപകരണങ്ങളുടെ വിതരണോദ്ഘാടനം സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ കെ സുധീർ അധ്യക്ഷനായി. പഞ്ചായത്ത് അംഗം പി ആർ സന്തോഷ് കുമാർ,…

മാങ്കോട് കുടുംബാരോഗ്യകേന്ദ്രത്തിൽ നേത്രപരിശോധനാ കേന്ദ്രം

മാങ്കോട് കുടുംബാരോഗ്യകേന്ദ്രത്തിലെ നേത്രപരിശോധനാകേന്ദ്രം ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ഉദ്‌ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ എം എസ് മുരളി അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷൻ അമ്മൂട്ടി മോഹനൻ സ്വാഗതം പറഞ്ഞു. മുൻ എംഎൽഎ മുല്ലക്കര രത്നാകരന്റെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചാണ്‌ കെട്ടിടം നിർമാണം…

തിരുവല്ലം ക്ഷേത്രത്തിനുള്ള 1.65 ഏക്കർ ദേവസ്വം ബോർഡിന് കൈമാറി

തിരുവല്ലം പരശുരാമ ക്ഷേത്ര വികസനത്തിനായി ഏറ്റെടുത്ത ഭൂമിയുടെ രേഖകൾ കൈമാറി. മന്ത്രി കെ രാധാകൃഷ്ണൻ ചടങ്ങ്‌ ഉദ്ഘാടനം ചെയ്തു. ഭൂമിയുടെ രേഖകൾ കലക്ടർ ജെറോമിക് ജോർജ് ദേവസ്വം ബോർഡ് പ്രസിഡന്റ്‌ കെ അനന്തഗോപന് കൈമാറി. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. വിശ്വാസികളുടെ…

ത്യാഗത്തിന്റെ സ്മരണ പുതുക്കി വീണ്ടുമൊരു ബലിപെരുന്നാൾ;

വീണ്ടും ഒരു ബലി പെരുന്നാല്‍ ആഘോഷിക്കാനുള്ള ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ലോകം. കേരളത്തില്‍ ജൂണ്‍ 29ന് ആണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ദൈവകല്‍പന പ്രകാരം സ്വന്തം മകനെ ബലിയര്‍പ്പിക്കാന്‍ തയ്യാറായ ഇബ്രാഹീം നബിയുടെ മഹത്തായ ത്യാഗസ്മരണയില്‍ ലോക മുസ്ലീങ്ങള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. പ്രവാചകൻ തുറന്നുതന്ന…

സ്കൂൾ യൂണിഫോമിൽ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. പളുകൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഈവലിംഗ് ജോയി( 15 ) ആണ് മരിച്ചത്.പാറശ്ശാല പരശുവയ്ക്കലിൽ ആണ് സംഭവം. അച്ഛന്റെ ഫോൺ നമ്പർ എഴുതിയ ഒരു കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.…

വീട്ടിലെ ശുചിമുറിയില്‍ 10 കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് അറസ്റ്റില്‍

വീട്ടിലെ ശുചി മുറിയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവിനെ അഞ്ചല്‍ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഏരൂര്‍ പാണയം ഐ.എച്ച്.ഡി.പി കോളനിയില്‍ ഷിബു (27) ആണ് പിടിയിലായത്. ഇയാള്‍ കഞ്ചാവ് ഉപയോഗിച്ച ശേഷം കോളനി പ്രദേശത്ത് നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് നാട്ടുകാര്‍ക്ക് തലവേദന…