
കേരളത്തിലെ മരണാനന്തര അവയവദാന പദ്ധതിയുടെ നടത്തിപ്പും, മേൽനോട്ടവും വഹിക്കുന്ന കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ (കെ സോട്ടോ)ഔദ്യോഗി വെബ്സൈറ്റ് ആരോഗ്യ മന്ത്രി വീണാ ജോർജ് പുറത്തിറക്കി എൻ ഐ സി സി ഡിറ്റ് എന്നിവ മുഖേനയാണ് വെബ്സൈറ്റ് തയ്യാറാക്കിയത്. അവയവദാനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഒരു കേന്ദ്രീകൃത പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതിനാണ് പുതിയ വെബ്സൈറ്റ് തയ്യാറാക്കിയതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. അവയവദാന മേഖലയിലും അവയവ മാറ്റ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള കാര്യങ്ങളിലും സുതാര്യത ഉറപ്പുവരുത്താൻ ഈ വെബ്സൈറ്റ് സഹായിക്കും, അവയവദാനം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഈ രംഗത്തെ കച്ചവട താത്പര്യങ്ങൾ അവസാനിപ്പിക്കുന്നതിനും സുതാര്യമാക്കാനും വേണ്ടിയാണ് ഈ സർക്കാരിന്റെ കാലത്ത് കെ സോട്ടോ ആരംഭിച്ചത് പുതിയ വെബ്സൈറ്റിലൂടെ സംസ്ഥാനതലത്തിൽ കൃത്യമായി മോണിറ്റർ ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനും സാധിക്കും അവയവദാനവുമായി ബന്ധപ്പെട്ട പൊതുജനങ്ങൾക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഈ വെബ്സൈറ്റിലൂടെ ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. http://ksotto.kerala.gov.in/ എന്നതാണ് വെബ്സൈറ്റിന്റെ വിലാസം. പൊതുജനങ്ങൾക്ക് അവയവദാനത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാകുന്ന പബ്ലിക് ഇന്റർഫേസും അവയവങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് രോഗികൾക്ക് അവർ ചികിത്സ തേടുന്ന ആശുപത്രി വഴി രജിസ്റ്റർ ചെയ്തതിനുമുള്ള ഹോസ്പിറ്റൽ ലോഗിനും ഉണ്ട്.മരണശേഷം അവയവം ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രം സമർപ്പിക്കുന്നതിനും, അതിനുള്ള രേഖയായ ഡോണർകാർഡ് പ്രിന്റ് ചെയ്ത് എടുക്കാനുമുള്ള സൗകര്യമുണ്ട് സംശയനിവാരണത്തിനുള്ള എഫ് എ ക്യു വിഭാഗവും ഉണ്ട്.



