പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയാണ് കൊല്ലപ്പെട്ടത്, സംഭവവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ (38)പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല രാത്രി ഏഴരയോടെയാണ് സംഭവം,വീട്ടിനുള്ളിൽ വച്ച് കുഞ്ഞിനെ ശ്രീമഹേഷ് ആക്രമിക്കുകയായിരുന്നു കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ മാതാവ് കണ്ടത് നടക്കുന്ന കാഴ്ചയായിരുന്നു തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുകയായിരുന്നു

മഹേഷിന്റെ അമ്മ സുനന്ദ ബഹളം കേട്ട് ഓടി ചെല്ലുമ്പോൾ വെട്ടേറ്റു സോഫയിൽ കിടക്കുന്ന നക്ഷത്രയാണ് കണ്ടത് തുടർന്ന് ബഹളം വച്ചുകൊണ്ട് പുറത്തേക്കുഓടിയ സുനന്ദയെയും ശ്രീമഹേഷ് പിൻതുടർന്ന് ആക്രമിച്ചു സുനന്ദയുടെ കൈക്ക് വെട്ടേറ്റിട്ടുണ്ട് ബഹളം കേട്ട് ഓടിയെത്തിയ അയൽവാസി മഴുകാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാനും ഇയാൾ ശ്രമിച്ചു വെട്ടേറ്റ സുനന്ദ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് മഴു ഉപയോഗിച്ചാണ് നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയത് നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവർഷം മുമ്പ് മരിച്ചിരുന്നു വിദ്യയുടേത് ആത്മഹത്യയായിരുന്നു വിദേശത്തായിരുന്നു ശ്രീ മഹേഷ് നാട്ടിലെത്തിയശേഷം വീണ്ടും വിവാഹം കഴിക്കാൻ ഇയാൾ ഒരുങ്ങിയിരുന്നു മറ്റൊരു യുവതിയുമായി ഇയാളുടെ പുനർവാഹം ഉറപ്പിച്ചു എന്നാൽ ഇയാളുടെ സ്വഭാവ വൈകൃതത്തെക്കുറിച്ച് അറിഞ്ഞതിനെ തുടർന്ന് യുവതിയുടെ വീട്ടുകാർ വിവാഹത്തിൽ നിന്നും പിന്മാറിയതായി നാട്ടുകാർ പറയുന്നു.

error: Content is protected !!