കടയ്ക്കലിന് അഭിമാനമായി മനു മണികണ്ഠൻ; റഷ്യയിൽ നടന്ന സെന്റ് പീറ്റേഴ്സ് എക്കണോമിക് ഫോറത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഒരേയൊരു ഇന്ത്യക്കാരൻ.കടയ്ക്കൽ മണലി സ്വദേശിയായ മനു ഇന്റോ റഷ്യൻ യൂത്ത് ക്ലബ്ബിന്റെ തിരുവനന്തപുരത്തെ ജനറൽ സെക്രട്ടറി ആണ്.അമേരിക്കയുടെയും, മറ്റ് പശ്ചാത്യ രാജ്യങ്ങളും നേതൃത്വത്തിൽ എല്ലാവർഷവും വേൾഡ് ഇക്കണോമിക് ഫോറം സങ്കടിപ്പിച്ചു വരാറുണ്ട്, ഇതിന് ബദലായി റഷ്യയുടെ നേതൃത്വത്തിൽ സെന്റ് പീറ്റേഴ്സ് ഇക്കണോമിക് ഫോറം സംഘടിപ്പിച്ചു വരാറുണ്ട്.
റഷ്യയുമായി സൗഹൃദമായ 65 രാജ്യങ്ങളിൽ നിന്നുള്ള യുവജനങ്ങൾക്കാണ് ഇതിലേക്ക് ക്ഷണം ലഭിക്കുന്നത്.ഓരോ രാജ്യത്തേയും റഷ്യൻ എംബസിവഴിയാണ് ഈ സമ്മേളനത്തിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്.ഇന്ത്യയിൽ നിന്നും യൂത്ത് ലീഡർ ഷിപ്പ് നെസ്‌റ്റ് ജനറേഷൻ പ്രോഗ്രാമിന് ഇന്ത്യയിൽ നിന്നും മനു മണികണ്ഠന് മാത്രമാണ് സെലക്ഷൻ ലഭിച്ചത്.
ഈ സമ്മേളനം ഉദ്ഘാടനം ചെയ്തത് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിനാണ് ,ജൂൺ 14 മുതൽ ജൂൺ 17 വരെ സെന്റ് പീറ്റേഴ്സ് ബർഗിലാണ് സമ്മേളനം നടന്നത്, ലോകത്തിലെ 65 രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്ര തലവൻമാർ, അംബാസിഡർമാർ, മറ്റ് രാഷ്ട്രീയ നേതാക്കൾ, പ്രമുഖ വ്യവസായികൾ എന്നിവരുമായി സം വാദിക്കാനുള്ള അവസരം ലഭിച്ചു.