
ലഹരി വിരുദ്ധ ദിനത്തിൽ മങ്കാട് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും, സെമിനാറും സംഘടിപ്പിച്ചു.

വായന പക്ഷാചരണത്തിന്റെ ഭാഗമായി ജൂൺ 26 ലോക ലഹരി വിരുദ്ധദിനത്തിൽ മങ്കാട് ഗ്രന്ഥ ശാലയിൽ നടന്ന ലഹരി വിരുദ്ധ സമനാറിൽ കടയ്ക്കൽ പോലീസ് സ്റ്റേഷനിലെ എ.എസ്സ്.ഐ ശ്രീ.ജയകമാർ മുഖ്യപ്രഭാഷണം നടത്തി.

സെമിനാറിനു ശേഷം വായനശാലയുടെ മുന്നിൽ ദീപം തെളിച്ചു ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഗ്രന്ഥശാല സെക്രട്ടറി പ്രതിജ്ഞ ചൊല്ലി കൊടുത്തു.







