
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ ചിറയിൻകീഴ് സ്വദേശി സൂരജിനെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസുകാരുമായി മാസങ്ങൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതിസൗഹൃദം സ്ഥാപിച്ചത് വിവാഹ വാഗ്ദാനം നൽകി പ്രതി പെൺകുട്ടിയുമായി അടുപ്പത്തിലാകുകയായിരുന്നു. രാത്രിയിൽ പെൺകുട്ടിയുടെ കടയ്ക്കലിലെ വീട്ടിലെത്തി പലതവണ സൂരജ് പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു,കഴിഞ്ഞ ദിവസം രാത്രിയിൽ പെൺകുട്ടിയുടെ വീടിനു സമീപം യുവാവിനെ കണ്ട നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പെൺകുട്ടിയോട് കാര്യങ്ങൾ വീട്ടുകാർ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തിറയുന്നത്.




