
മുഖ്യമന്ത്രിയുടെ നൂറുകോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ച ആളെ കാട്ടാക്കട പോലീസ് പിടികൂടി കാട്ടാക്കട അബലത്തിൻ കാല സ്വദേശി അജയകുമാർ(54) ആണ് പോലീസിന്റെ പിടിയിലായത്. 100 കോടി രൂപ പ്രതിയുടെ അക്കൗണ്ടിൽ ഇടണമെന്നും അല്ലെങ്കിൽ മുഖ്യമന്ത്രിയും,മരുമകനും ഒക്കെ പണി വാങ്ങുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി email സന്ദേശമാണ് ഇയാൾ രണ്ടാഴ്ച മുൻപ് അയച്ചത് ഭീഷണിയായി ഉപയോഗിച്ച ഫോണും പോലീസ് പിടിച്ചെടുത്തു. പോലീസ് ഹൈടെക് സെല്ലിൽ നിന്നും കാട്ടാക്കട പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയ പരാതിയിൽ കാട്ടാക്കട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് അജയകുമാർ പിടിയിലായത്





