
തടിപ്പണിക്കിടെ ഗുരുതരമായി പരിക്കേറ്റ യുവാവ് രക്തം വാർന്ന് മരിച്ചു. വെള്ളനാട് മാലിക്കോണം നികുഞ്ജ ഭവനിൽ രാധാകൃഷ്ണൻ (41) ആണ് മരിച്ചത് ജോലിയ്ക്കിടെ യന്ത്രത്തിന്റെ ഡിസ്ക് ബ്ലേഡ് പൊട്ടി രാധാകൃഷ്ണന്റെ തുടയിൽ തുളച്ചു കയറുകയായിരുന്നു.വെള്ളനാട് ചന്തയ്ക്ക് സമീപം കിരണിന്റെ വീട്ടിൽ ജോലിയ്ക്കിടെ ബുധനാഴ്ച രാവിലെ ആയിരുന്നു അപകടം. ഫ്രയിമുകൾ യോജിപ്പിച്ച ശേഷം മിനുസപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണമാണ് അപകടത്തിന് ഇടയാക്കിയത്. സംഭവം നടന്ന ഉടൻ തന്നെ ആംബുലൻസ് എത്തിച്ച് രാധാകൃഷ്ണനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടയിലെ പ്രധാന രക്തക്കുഴൽ മുറിഞ്ഞ് അമിത രക്ത സ്രാവം ഉണ്ടായതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.





